ജി.എച്ച്.എസ്. കാലിച്ചാനടുക്കം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
06-10-202512042

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

സോഫ്റ്റ് വെയർ സ്വാതന്ത്രദിനം(22/09/2025)

സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് നടത്തിയ സ്പെഷൽ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് വി റീന സ്വതന്ത്ര സോഫ്റ്റ് വെയറിനെകുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് ലീഡർ സനൂജ പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഐ ടി ക്വിസ്, ഓൺലൈൻ സെമിനാർ എന്നിവ നടന്നു.

സ്ക്രീൻ അഡിക്ഷൻ ബോധവത്കരണ ക്ലാസ്സ്(26/08/25)

ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു

ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ'പ്രകാശനം ചെയ്തു(03/07/2025)

ലിറ്റിൽ‍ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ' ശ്രീ അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷനായി. സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ രചനകളും ഉൾപെടുത്തികൊണ്ടാണ് പത്രം പുറത്തിറക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ് കെ, കൈറ്റ് മാസ്റ്റർമാരായ നന്ദകുമാർ കെ, റീന വി എന്നിവർ സംസാരിച്ചു.


.