ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- ശുചിത്വ വർത്തമാനങ്ങൾ
- വായനവാരാഘോഷവും പുസ്തകമേളയും
- ലൈബ്രറി നവീകരണം
- പച്ചതുരുത്ത്
- ക്ലാസ് പി.ടി.എ
- സമഗ്ര ഗുണമേന്മ വർഷം
- ലഹരിക്കെതിരെ സ്കിറ്റ്
- ഡോക്ടേഴ്സ് ഡേ ദിനാചരണം
- യോഗ ദിനം
- കരുതൽ
- പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് തുടക്കം
- സ്വാതന്ത്ര്യദിനം ആചരിച്ചു
- അന്നം ഊട്ടുന്നവരെ ആദരിച്ചു
- അന്നം ഊട്ടുന്നവരെ ആദരിക്കാൻ കുട്ടികൾ മടിക്കരുത്:പന്ന്യൻ രവീന്ദ്രൻ ----------------------------------------------- അന്നമൂട്ടുന്നവരെ ആദരിക്കാൻ പുതുതലമുറയിലെ കുട്ടികൾ മടിക്കരുതെന്ന് മുൻ പാർലമെന്റ് അംഗം പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് ഓണപ്പുടവ സമ്മാനിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നേമം ഗവൺമെന്റ് യുപിഎസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളിലെ മികവുറ്റ അക്കാദമിക - ഇതരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആദരവ് ഏറ്റുവാങ്ങിയ സ്കൂളിലെ പാചക തൊഴിലാളികളായ ബുഷ്റ, ലളിത, സരോജിനി,വസന്ത എന്നിവർക്ക് ഇത് വേറിട്ട അനുഭവമായി. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, എസ് ഐ ഈ ടി ഡയറക്ടർ ബി അബുരാജ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ്കുമാർ, പള്ളിക്കൂടം ടി വി ചീഫ് എഡിറ്റർ ഡി. സുഗതൻ 'എസ്. എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എന്നിവർ സംസാരിച്ചു.