വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം- ജൂൺ 2,2025


കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2025-26അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .വി.എച്ച് .എസ് .ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി .പ്രിയദർശിനി ടീച്ചർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.പ്രസീത ഉത്ഘാടന കർമ്മം നിർവഹിച്ചു . ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി .റീമ ടീച്ചർ , സ്കൂൾ മാനേജർ ശ്രീ.സുരേഷ് സർ ,സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ ,പി.ടി.എ പ്രസിഡന്റ് ഷെറിൻ നിഷാദ് ,കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ .ഹരിഹരൻ പിള്ള,പി .ടി .എ എക്സിക്യൂട്ടീവ് മെമ്പർശ്രീമതി . സിസ്ന എന്നിവർ ആശംസ അർപ്പിച്ചു .വി.എച്ച് .എസ്.എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് സർ നന്ദി രേഖപ്പെടുത്തി .2024-25അദ്ധ്യയന വർഷം എസ് .എസ് .എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു .



പരിസ്ഥിതി ദിനം

2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോ ക്ലബ് ഉത്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നിർവഹിച്ചു .ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പോസ്റ്റർരചന മത്സരം സംഘടിപ്പിക്കുകയും ചെയ്തു .സ്കൂളിൽ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും പരിഥിതിദിനത്തെ കുറിച്ച് വിവരണം നടത്തുകയും പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി .



സമഗ്ര ഗുണമേന്മ പദ്ധതി
ജൂൺ 3 മുതൽ ജൂൺ 13 വരെ നടന്ന പ്രവർത്തനങ്ങൾ
ജൂൺ 3:വിഷയം - ലഹരി/മയക്കു മരുന്ന് ഉപയോഗത്തിനെതിരെ

ജൂൺ 3 വ്യാഴാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ലഹരി / മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ് ഖാൻ ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ ലഹരിക്കെതിരെ പോസ്റ്റർ തയ്യറാക്കി .ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന ബാനർ കുട്ടികൾ തയ്യാറാക്കി .

ജൂൺ 4 -ട്രാഫിക് നിയമങ്ങൾ ,റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ
ജൂൺ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രീമതി.മീനു ടീച്ചർ ക്ലാസ്സ് നടത്തി .ട്രാഫിക് നിയമം ,സൈൻ ബോർഡ് ,സ്കൂൾ ബസിനുള്ളിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഐ .സി .ടി ഉപയോഗിച്ച് ആണ് ക്ലാസ് നടത്തിയത് .റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ക്ലാസ് തലത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു .
ജൂൺ 5 -പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യ വൽക്കരണം

വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, നല്ല ആരോഗ്യ ശീലങ്ങൾ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യ വശങ്ങൾ ,സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതിൻറെ ആവശ്യകത ,സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ,സ്കൂൾ സൗന്ദര്യ വൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂൾ പൂന്തോട്ട നിർമ്മാണം ,ഔഷധസസ്യ തോട്ട നിർമാണം എന്നിവയുടെ പ്രാധ്യാന്യവും ഉൾപ്പെടുത്തി പൊതുവായ ക്ലാസ് സംഘടിപ്പിച്ചു .ക്ലാസ് നയിച്ചത് പി .എച്ച് .സി യിൽ നിന്നും രണ്ടു ആരോഗ്യപ്രവർത്തകർ ആയിരുന്നു .നല്ല ആരോഗ്യ ശീലം ,പകർച വ്യാധി ,വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആണ് ക്ലാസ് നടത്തിയത്.
ജൂൺ 9 -ആരോഗ്യം ,വ്യായാമം ,കായിക ക്ഷമത
ജൂൺ 9 തിങ്കാഴ്ച ആരോഗ്യ പരിപാലനം ദൈന ദിന ജീവിതത്തിൽ എന്ന വിഷയത്തിൽ കുട്ടികൾക്ക് അവബോധം നൽകി .ആരോഗ്യം ശരീരത്തിനും മനസ്സിനും ഒരുപോലെ അനിവാര്യമാണ് എന്ന ആശയമ പറഞ്ഞു കൊണ്ട് വ്യായാമത്തിനു ജീവിതളുള്ള പ്രാധ്യാന്യം,വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന,ശരീരത്തിന് ദൂഷ്യ വശം ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രസകരമായി വിശദീകരിച്ചു .തുടർന്ന് ചെറു വ്യായാമങ്ങൾ പരിശീലിപ്പിച്ചു .സുമ്പ ഡാൻസ് കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു.

ജൂൺ 10 -ഡിജിറ്റൽ അച്ചടക്കം

ജൂൺ 10 നു ഡിജിറ്റൽഅച്ചടക്കം എന്ന വിഷയത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം നടത്തി .ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഇന്ദു ടീച്ചർ സൈബർ രംഗത്ത് നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾ ,സൈബറിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും ,എങ്ങനെ ഇവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താം ,സൈബർ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നി കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ ക്ലാസ്സ് എടുത്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു .സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി .
ജൂൺ 11 :പൊതുമുതൽ സംരക്ഷണം
പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യം ,പൊതുമുതൽ എന്നാൽ എന്ത് ,പൊതുമുതൽ സംരക്ഷിക്കേണ്ടത് എങ്ങനെ ,ശിക്ഷ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഐ.സി.ടി ഉപയോഗിച്ച് വീഡിയോ പ്രസന്റേഷൻ വഴി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

ജൂൺ 12 :പരസ്പര സഹകരണം ,റാഗിങ്ങ് ,വൈകാരിക സംയമനം

പരസ്പര സഹകരണം എന്ന വിഷയത്തിൽ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു .പെട്ടെന്ന് വരുന്ന ഇമോഷൻസ് ഇമോജികളുടെ രൂപത്തിൽ വരക്കുകയും അതിലൂടെ മറ്റു ഇമോഷൻസ് ഉണ്ടാകുന്ന സാഹചര്യം ,എങ്ങനെ ഇമോഷൻസ് നിയന്ത്രിക്കാം ,അതിനു വേണ്ടി സ്വയം പരിശീലിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു .എന്തൊക്കെ പ്രവൃത്തികൾ റാഗിങ്ങ് ന്റെ പരിധിയിൽ വരുമെന്നും റാഗിങ്ങ് വിരുദ്ധ നിയമം ,ശിക്ഷ എന്നിവയെ കുറിച്ച് അവബോധം നൽകി .ഐ സി ടി ഉപയോഗിച്ച് വിവിധ സന്ദർഭങ്ങൾ,ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു ആണ് ക്ലാസ് എടുത്തത് .

ലഹരി വിരുദ്ധ ദിനം.
ജൂൺ 26,ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .ലഹരിക്കെതിരെ വ്യായാമം എന്ന സന്ദേശം നടപ്പിലാക്കി കൊണ്ട് സുംബ ഡാൻസ് പരിശീലനം നൽകി.



സ്കൂൾ പാർലമെൻറ്
ആഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു .


