ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/2025-26/വായനാചങ്ങാത്തം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 8 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A U P SCHOOL VARADOOR (സംവാദം | സംഭാവനകൾ) (''''വായന ചങ്ങാത്തം''' ബഷീർ ദിനത്തോടനുബന്ധിച്ച് വരദൂർ എ യു പി സ്കൂളിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌  ഷാജി സി എം ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായന ചങ്ങാത്തം


ബഷീർ ദിനത്തോടനുബന്ധിച്ച് വരദൂർ എ യു പി സ്കൂളിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌  ഷാജി സി എം ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക  ഷീജ ടീച്ചർ സ്വാഗതം പറഞ്ഞു. നവജീവൻ ഗ്രന്ഥശാല പ്രസിഡന്റ്‌ ജോസ് കെ എ ആശംസ അറിയിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു സീനിയർ അധ്യാപികയായ  രാജി ടീച്ചർ സംസാരിച്ചു.  അനുശ്രീ ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരൻ ശ്രീ ഷാജി സാർ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "ഒരു മനുഷ്യൻ "എന്ന കഥാവതരണം നടത്തി. തുടർന്ന് പുസ്തക ചർച്ച നടന്നു. വായനാദിനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. തുടർന്ന് ശഷാജി സാർ,  ജോസ് കെ എ എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ശേഷം രക്ഷിതാക്കൾക്കുള്ള പുസ്തകവിതരണവും നടന്നു. ശിവരഞ്ജിനി ടീച്ചർ നന്ദി പറഞ്ഞു.