എ യു പി എസ് വരദൂർ/2025-26/വായനാചങ്ങാത്തം
വായന ചങ്ങാത്തം
ബഷീർ ദിനത്തോടനുബന്ധിച്ച് വരദൂർ എ യു പി സ്കൂളിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ഷാജി സി എം ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ഷീജ ടീച്ചർ സ്വാഗതം പറഞ്ഞു. നവജീവൻ ഗ്രന്ഥശാല പ്രസിഡന്റ് ജോസ് കെ എ ആശംസ അറിയിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു സീനിയർ അധ്യാപികയായ രാജി ടീച്ചർ സംസാരിച്ചു. അനുശ്രീ ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരൻ ശ്രീ ഷാജി സാർ വൈക്കം മുഹമ്മദ് ബഷീറിന്റെ "ഒരു മനുഷ്യൻ "എന്ന കഥാവതരണം നടത്തി. തുടർന്ന് പുസ്തക ചർച്ച നടന്നു. വായനാദിനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. തുടർന്ന് ശഷാജി സാർ, ജോസ് കെ എ എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ശേഷം രക്ഷിതാക്കൾക്കുള്ള പുസ്തകവിതരണവും നടന്നു. ശിവരഞ്ജിനി ടീച്ചർ നന്ദി പറഞ്ഞു.
വായന ചങ്ങാത്തം രണ്ടാമത് പുസ്തക ചർച്ച
വരദൂർ എ യു പി സ്കൂളിൽ വായന ചങ്ങാത്തത്തിന്റെ ഭാഗമായി നടന്ന രണ്ടാമത്തെ പുസ്തക ചർച്ച 08/08/25 ന് സ്കൂൾ ലൈബ്രറി ഹാളിൽ വെച്ച് നടന്നു. ചർച്ചയിൽ പി കെ പാറക്കടവിന്റെ "സദ്യ" എന്ന കഥയാണ് തിരഞ്ഞെടുത്തത്. ശ്രീമതി രാജി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പുസ്തകചർച്ചയിൽ ശ്രീമതി ടെൽഫി ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് കമ്പളക്കാട് പോലീസ് സ്റ്റേഷൻ സബ്. ഇൻസ്‌പെക്ടറും സാഹിത്യകാരനുമായ ശ്രീ. ദാമോദരൻ ചീക്കല്ലൂർ ആണ്. അദ്ദേഹം സദ്യ എന്ന കഥയിലെ സാരാംശം വിശദീകരിക്കുകയും കഥയുടെ ഉൾതലങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ചർച്ചയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വളരെ സജീവമായി പങ്കെടുത്തു. ശേഷം മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന പി കൃഷ്ണാനന്ദൻ മാസ്റ്റർ വായനാനുഭവം പങ്കുവെക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. ശ്രീമതി ജ്യോത്സ്ന ടീച്ചർ പരിപാടിക്ക് നന്ദി പറഞ്ഞു.