യു.പി.എസ് നാട്ടിക ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24564 (സംവാദം | സംഭാവനകൾ)
യു.പി.എസ് നാട്ടിക ഈസ്റ്റ്
വിലാസം
ചേര്‍ക്കര
സ്ഥാപിതം1 - ആഗസ്ത് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724564





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലൂക്ക് നാട്ടിക അംശത്തില്‍ ചേര്‍ന്ന്കിഴക്ക് ചേര്‍ക്കര എന്ന പ്രദേശത്ത് ശ്രീ.എരണേഴത്ത് കിഴക്കൂട്ടയില്‍ ശന്‍കരന്‍ വൈദ്യരുടെ കയ്യാലയില്‍ ശ്രീ.വെങാലി നാരായണന്‍ 5 വിദ്യാര്‍ത്ഥികളോടുകൂടി 1/08/1918ല്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഇതിനുവേണ്ടി പ്രാരംഭ പരിശ്രമങളെല്ലാം ചെയ്തത് എ.എം.ചാക്കോമാസ്റ്ററായിരുന്നു.അടുത്തുണ്ടായിരുന്ന അണ്ടേഴത്ത്,എരണേഴത്ത് കിഴക്കൂട്ടയില്‍ ,വലിയപുരയ്ക്കല്‍,തോട്ടുപുര എന്നീ ഗൃഹങളിലെ രാമന്‍ എന്ന ഒരേ നാമത്തോടു കൂടിയ 3 മാന്യന്‍മാരായിരുന്നു ഇതിന്രെ ഭരണഭാരം അന്നു വഹിച്ചിരുന്നത്.കുറച്ചു കാലങള്‍ക്കു ശേഷം ശ്രീ.അണ്ടേഴത്ത് രാമന്‍ ഈസ്ഥാപനത്തിന്രെ നടത്തിപ്പുകാരനായി.അദ്ദേഹത്തിന്രെ അകാലചരമത്തിനു ശേഷം ഇതിന്രെ ഭരണം മുഴുവനും ശ്രീ.എ.ആര്‍.രാമന്രെ വിദഗ്ധ ഹസ്തങളിലായി.അദ്ദേഹം സ്വന്തം അധ്വാനത്താല്‍ ഈ സ്ഥാപനത്തെ ഉയര്‍ന്ന തരം പാഠശാലയാക്കി.അദ്ദേഹത്തിന്രെ കാലശേഷം സ്ഥാപനത്തിന്രെ ഭരണം തന്രെ രണ്ടാമത്തെ പുത്രനായ ശ്രീ.എ.ആര്‍.കുഞികോന്തുവിനെ ഏല്‍പിച്ചു.അദ്ദേഹത്തിന്രെ മരണശേഷം പുത്രനായ എ.കെ.ജയദേവന്‍ ഈ സ്ഥാപനത്തിന്രെ ഭരണ സാരഥ്യം ഏറ്റെടുത്തു.അങനെ ഏതാനും തലമുറകളില്‍ കൈമാറിക്കൊണ്ടിരുന്ന മാനേജ്മെന്ര് ആദ്യമായി പുതിയ കരങളില്‍ എത്തിയത് 2003ലാ​ണ്.അന്നു മുതല്‍ സ്കൂളിന്രെ പൂര്‍ണ്ണ ഉത്തരവാദിത്വം പണ്ടാരെ ശന്‍കരന്‍ മകന്‍ ഡോ.സുഗതന്‍ ഏറ്റുവാങി.അദ്ദേഹത്തിന്രെ സഹോദരന്‍മാരില്‍ ശ്രീ.അശോകന്‍ മാനേജരായി നിയമിതനായി.ശ്രീ.സഹദേവന്‍ ദൈനംദിന പ്രവര്‍ത്തനങളില്‍ സജീവമായ സഹകരണം നല്‍കി വരുന്നു.മാനേജ്മെന്ര് കൈമാറി ഏതാനും നാളുകള്‍ക്കുളളില്‍ തന്നെ സ്കൂളില്‍ അഭൂതപൂര്‍ണ്ണമായ പ്രവര്‍ത്തനങള്‍ അരങേറി.ഇത്തരം പ്രവര്‍ത്തനങള്‍ ഇനിയും തുടര്‍ന്നു കൊണ്ടിരിക്കുമെന്നും ഈ സ്കൂള്‍ നേട്ടങളുടെ നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടു കൊണ്ടിരിക്കുമെന്നും മാനേജ്മെന്രും അധ്യാപക വൃന്ദവും പൂര്‍ണമായി വിശ്വസിക്കുന്നു. ശ്രൂ.ചാക്കോ മാസ്റ്ററായിരുന്നു ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്‍.അതിനു ശേഷം ശ്രീ.രാമകൃഷ്ണപിഷാരടി,ശ്രീ.ടി.ആര്‍.രാമസ്വാമി അയ്യര്‍,ശ്രീ.ഇ.ആര്‍.നാരായണമേനോന്‍,ശ്രീ.ടി.പി.ശന്‍കരന്‍ നന്‍പ്യാര്‍ എന്നിവര്‍ ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.അവാര്‍ഡ് ജേതാവായ ശ്രീ.ഇ.ആര്‍.കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരായിരുന്നു.ശ്രീ.പുഷ്പാംഗദന്‍ മാസ്റ്റര്‍,ശ്രീ.മോഹനന്‍ മാസ്റ്റര്‍,ശ്രീമതി.ഭുവനേശ്വരി ടീച്ചര്‍,ശ്രീമതി.മാധവി ടീച്ചര്‍,ശ്രീമതി.രാഗിണി ടീച്ചര്‍,ശ്രീമതി.വിദ്യാലത ടീച്ചര്‍,ശ്രീമതി.ഷീല ടീച്ചര്‍ എന്നിവര്‍ പ്രധാന അധ്യാപകരായിരുന്നു.ഇപ്പോള്‍ പ്രധാന അധ്യാപിക സ്ഥാനത്ത് ശ്രീമതി.പി.ആര്‍.സ്നേഹലത ടീച്ചറാണ്.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.ടി.എ.കമ്മറ്റി ഈ വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ലാബ്,ലൈബ്രറി,കംപ്യൂട്ടര്‍ ലാബ്,വൈദ്യുതീകരിച്ച ക്ലാസ് മുറി,കളിസ്ഥലം,ശിശു സൗഹൃദ ക്ലാസ് മുറി,കിച്ചണ്‍ കം സ്റ്റോര്‍ റൂം,ടോയ്ലറ്റ്,റാംപ്&ഹേന്രി റെയില്‍,എല്‍.സി.ഡി.പ്രൊജക്ടര്‍,കുടിവെളള സൗകര്യം,സ്കൂള്‍ സയന്‍സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍സ്,ഹെല്‍ത്ത്,എക്കോ,കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തനങള്‍,ഗാന്ധി ദര്‍ശന്‍,കലാ കായിക പ്രവര്‍ത്തനങള്‍,സ്കൗട്ട്,ഗൈഡ്,ബുള്‍ബുള്‍,സോപ്പു നിര്‍മ്മാണം,പഠന യാത്രകള്‍

=മുന്‍ സാരഥികള്‍

ശ്രീ.ഇ.ആര്‍.കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍ സംസ്ഥാന അവാര്‍ഡ് ജേതാവ്,ശ്രീ.പുഷ്പാംഗദന്‍ മാസ്റ്റര്‍,ശ്രീ.മോഹനന്‍ മാസ്റ്റര്‍,ശ്രീമതി.ഭുവനേശ്വരി ടീച്ചര്‍,ശ്രീമതി.മാധവി ടീച്ചര്‍,ശ്രീമതി.രാഗിണി ടീച്ചര്‍,ശ്രീമതി.വിദ്യാലത ടീച്ചര്‍,ശ്രീമതി.ഷീല ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=യു.പി.എസ്_നാട്ടിക_ഈസ്റ്റ്&oldid=279891" എന്ന താളിൽനിന്ന് ശേഖരിച്ചത്