എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഓടിനടന്ന അവധിക്കാലം കഴിഞ്ഞു.ഒപ്പം പതിവ് പോലെ പുതിയൊരു അദ്ധ്യയന വർഷവും വിരുന്നെത്തിക്കഴിഞ്ഞു.വിദ്യാലയത്തെക്കുറിച്ച് ഓർക്കുമ്പോൾ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന നിരവധി കവിതകൾ ഉണ്ട്.

"തിങ്കളും താരങ്ങളും,

തൂവെള്ളി കതിർ ചിന്നും

തുംഗമാം വാനിൻ ചോട്ടി-

ലാണെന്റെ വിദ്യാലയം!"

പുതിയ അധ്യയന വർഷം . പുതിയ പ്രതീക്ഷകളും, പുതിയ അറിവുകളും തേടി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്.മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 2 ന് പ്രവേശനോത്സവം വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി. SSLC, NMMS, USS വിജയികൾക്ക് അനുമോദനവും നൽകി' 38015-pravesh(1).jpeg