ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodalikundu (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം June 2 2025 2025- 26 വർഷത്തിലെ പ്രവേശനോത്സവം  ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു.ഊരകം പഞ്ചായത്ത് തല ഉദ്ഘാടനം ഈ വർഷം സ്കൂളിൽ വെച്ചായിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം June 2 2025

2025- 26 വർഷത്തിലെ പ്രവേശനോത്സവം  ജി എൽ പി എസ് കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു.ഊരകം പഞ്ചായത്ത് തല ഉദ്ഘാടനം ഈ വർഷം സ്കൂളിൽ വെച്ചായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പി ടി എ പ്രസിഡന്റ് കെ ടി അബ്ദുൽഗഫൂർ നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസിലും എൽ കെ ജിയിലും ചേർന്ന മുഴുവൻ കുട്ടികളെയും കിരീടവും ബാഡ്ജും നൽകി സ്വീകരിച്ചു. പരിസര പ്രദേശത്തെ ഡിങ്കിസ്മി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ  മികച്ചതായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും നടത്തി.