ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
  1. പ്രവേശനോത്സവം
  2. ----2025 -2026 അധ്യയന വർഷത്തിൽ അധ്യാപകർ നൽകിയ കിരീടവും സമ്മാനങ്ങളും ചേർത്തുപിടിച്ച് ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈപിടിച്ച് നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാർ കയറി. പിടിഎ പ്രസിഡന്റിന്റെയും ഹെഡ്മിസ്ട്രസ്സിന്റെയും മറ്റു ജനപ്രതിനിധികളുടെയും എസ് എ എസ് യുപിഎസിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണശബളമായി നടന്നു. പ്രവേശനോത്സവ ഗാനം ചടങ്ങുകൾക്ക് മോടി കൂട്ടി. അറിവിന്റെ വാതായനങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കുമായി സന്തോഷത്തോടെ ഉത്സാഹത്തോടെയും അധ്യാപകർ തുറന്നു. മാനേജ്മെന്റ് പ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു.