എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
== പ്രവേശനോത്സവം 2025 - 2026==
2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സമുചിതമായി നടത്തപ്പെട്ടു. മുൻ ഹെഡ്മിസ്ട്രസ്സും, മാനേജ്മെന്റ് പ്രതിനിധിയുമായ റവ. സി. ഷൈൻ റോസ് ഈ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി ഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയത് ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി ഈ സമ്മേളനം 1 pm ന് സമാപിച്ചു. = = ==പി.ടി.എ ജനറൽ ബോഡിയോഗം 2025-2026 ഇൗ അധ്യയനവർഷത്തെ പി.ടി.എ ജനറൽ ബോഡിയോഗം ജൂലെെ ഏഴാം തീയതി 1.30 pm ന് നടത്തപ്പെട്ടു.ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ അംഗങ്ങൾക്ക് ക്ലാസ്സ് എടുത്തു.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റായി ശ്രീ.ചെയ്സ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
വിജയോത്സവം 2025

ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹെെസ്കൂളിൽ വിജയദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനദിനാചരണവും 4-7-2025 1.15 pm ന് നടത്തപ്പെട്ടു.റവ.സി.ജെസ്സിൻ മരിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന ടോമി ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിക്കുകയും കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.ചെയ്സ് തോമസ് ,സി.പ്രിൻസി തോമസ് ,കുമാരി അഞ്ജന ആർ നാഥ് എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.