ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്‍ട്ര ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധക്ലബ്, എസ്.പി.സി, എൻ.എസ്.എസ് എന്നീ ക്ലബ്ബുകൾ സംയുക്തമായി, ലഹരി വിരുദ്ധദിനം ജൂൺ 26 ന്, വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടുകൂടി സ്കൂൾ ഓ‍ിറ്റോറിയത്തിൽ പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സിന് നേതൃത്വം നൽകിയത് ഉദ്ഘാടകനായ ശ്രീ അനിൽകുമാർ എം. കെ (ഇൻസ്പെക്ടർ ഓഫ് പോലീസ്, വളയം) ആയിരുന്നു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, അഷിന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഉഷ ടീച്ചർ നന്ദി പറഞ്ഞു. ലഹരി വര, ഉപന്യാസരചന, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.

മൽസര വിജയികൾ

ലഹരിവര (യുപി) - അലയ്‍ന റിസ, ആൻമിയ ബിഎസ്, വിയോണ, അലൻ കൃഷ്ണ

ലഹരിവര (എച്ച്എസ്) - ശിവദ അനിൽ 8എ, ആഞ്ചലിന 9ബി, ആരാധ്യ വി 8എ, ഗായത്രി 9എഫ്