ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2025

ഉദുമ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവത്തിനു ബാര ഗവൺമെൻറ് ഹൈസ്കൂൾ ഈ വർഷം വേദിയായി . സ്‌കൂൾ  പ്രവേശനോത്സവം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം കെ വിജയൻ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ മുഖ്യാഥിതി ശ്രീ രതീഷ് കണ്ടടുക്കം കുട്ടികളുമായി സംവദിച്ചു .എസ് എം സി ചെയർമാൻ സനൽ പി ,എം പി ടി എ പ്രസിഡന്റ് ദീപ ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സുനിൽ കുമാർ, സ്കൂൾ ലീഡർ മിഥുൻ  എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് സമ്മാനിച്ചു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി.


വിജയോത്സവം

പരിസ്ഥിതി ദിനം