ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 4 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .വി.എച്ച് .എസ് .ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി .പ്രിയദർശിനി ടീച്ചർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.പ്രസീത ഉത്‌ഘാടന കർമ്മം നിർവഹിച്ചു . ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി .റീമ ടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ ,കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ .ഹരിഹരൻ പിള്ള,പി .ടി .എ എക്സിക്യൂട്ടീവ് മെമ്പർശ്രീമതി . സിസ്‌ന എന്നിവർ ആശംസ അർപ്പിച്ചു .വി.എച്ച് .എസ്.എസ്‌ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് സർ നന്ദി രേഖപ്പെടുത്തി .2024-25 വർഷം എസ് .എസ് .എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു .