ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വടശ്ശേരി

വടശ്ശേരി , കേരളത്തിലെ മലപ്പുറം  ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് .ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ബ്രിട്ടീഷ് ആധിപത്യ കാലത്  ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു .1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട് .1954 ൽ  സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഇവിടെ പ്രവർത്തിക്കുന്നു .ഇതിൽ ഒന്നാം തരം  മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു .

ലൊക്കേഷൻ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ അരീക്കോട് ബ്ളോക്കിലാണ് 31.3 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള കാവനൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാവനൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന, ചാലിയാറിന്റെ തീരത്തുള്ള മനോഹരമായ ഒരു ചെറു ഗ്രാമപ്രദേശമായാണ് വടശ്ശേരി. ഈ പ്രദേശ വാസികളിൽ ഏറെ പേരും കൃഷിക്കാരാണ് .

വടശ്ശേരി പ്രദേശത്തേക്കു എത്തിപ്പെടാനുള്ള വിവിധ മാർഗ്ഗങ്ങളും ദൂരവും

  • അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി എത്തിച്ചേരാം
  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ
  • എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 കിലോമീറ്റർ

പ്രഥാന സ്ഥാപനങ്ങൾ

  •   ജി. .എഛ്. എസ്. വടശ്ശേരി
  • സയൻസ്  അക്കാദമി
  • ട്രെൻഡ് പ്രീ സ്‌കൂൾ
  • ബട്ടർഫ്‌ളൈ  പ്രീ സ്കൂൾ
  • അംഗൻ വാടി
  • സ്പോർട്സ്  സിറ്റി   ഇന്റോർ സ്‌റ്റേഡിയം
  • സ്പോർട്സ് സിറ്റി ജിം
  • വടശ്ശേരി ജുമാമസ്ജിദ്