ചതുർത്യാകരി യു പി എസ്/പ്രവർത്തനങ്ങൾ/2024-25
ജൂൺ 3 പ്രവേശനോത്സവം
ജൂൺ 3 2024 ൽ എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി രാഖിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി പത്മജ അഭിലാഷ് പ്രവേശനോത്സവ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. നവാഗതരായ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി. അതിനുശേഷം രക്ഷകർത്താക്കൾക്കായി പ്രത്യേക ക്ലാസും ഉണ്ടായിരുന്നു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
നല്ല നാളേക്കുവേണ്ടി കുട്ടികൾ അന്നേദിനം സ്കൂളിൽ വൃക്ഷത്തെകൾ നട്ടു. കുഞ്ഞുങ്ങൾ പൊതു സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് വഴിയരികിലേയും, തോട്ടിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു.
ജൂൺ 19 വായനാ ദിനം
പ്രത്യേക അസംബ്ലിയും വായനാദിന പ്രതിജ്ഞയും നടത്തി. കൂടാതെ അമ്മ വായനയും ഉണ്ടായിരുന്നു.
ജൂലൈ 5 ബഷീർ ദിനം
ബഷീർ കൃതികളെ ആസ്പദമാക്കി സ്കിറ്റ്, ക്വിസ്,പ്രശ്ചന്നവേഷ മത്സരം എന്നിവ നടത്തി.
ജൂലൈ 21 ചാന്ദ്ര ദിനംയാൻ
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേകഅസംബ്ലിയും ചാന്ദ്ര ദിന ക്വിസും നടത്തി. സ്കൂൾ ലീഡർ റോസ്മി ചാന്ദ്രയാൻ മിഷനെക്കുറിച്ച് പ്രസംഗിച്ചു.