ഉള്ളടക്കത്തിലേക്ക് പോവുക

ചതുർത്യാകരി യു പി എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 3 പ്രവേശനോത്സവം

ജൂൺ 3 2024 ൽ എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി രാഖിയുടെ അധ്യക്ഷതയിൽ വാർ‍‍ഡ് മെമ്പർ ശ്രീമതി പത്മജ അഭിലാഷ് പ്രവേശനോത്സവ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. നവാഗതരായ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി. അതിനുശേഷം രക്ഷകർത്താക്കൾക്കായി പ്രത്യേക ക്ലാസും ഉണ്ടായിരുന്നു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

നല്ല നാളേക്കുവേണ്ടി കുട്ടികൾ അന്നേദിനം സ്കൂളിൽ വ‍ൃക്ഷത്തെകൾ നട്ടു. കുഞ്ഞുങ്ങൾ പൊതു സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് വഴിയരികിലേയും, തോട്ടിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു.

ജൂൺ 19 വായനാ ദിനം

പ്രത്യേക അസംബ്ലിയും വായനാദിന പ്രതിജ്ഞയും നടത്തി. കൂടാതെ അമ്മ വായനയും ഉണ്ടായിരുന്നു.

ജൂലൈ 5 ബഷീർ ദിനം

ബഷീർ കൃതികളെ ആസ്പദമാക്കി സ്കിറ്റ്, ക്വിസ്,പ്രശ്ചന്നവേഷ മത്സരം എന്നിവ നടത്തി.

ജൂലൈ 21 ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേകഅസംബ്ലിയും ചാന്ദ്ര ദിന ക്വിസും നടത്തി. സ്കൂൾ ലീഡർ റോസ്മി ചാന്ദ്രയാൻ മിഷനെക്കുറിച്ച് പ്രസംഗിച്ചു.

സെപ്തംബർ 13

ഓണാഘോഷപരിപാടി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുംചേർന്ന് വളരെ വിപുലമായി ആഘോഷിച്ചു.

മാർച്ച് 07

സ്കൂൾ ആനിവേഴ്സറിയും പൂർവ്വ വിദ്യാർത്ഥി സംഗമവും 121 സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചു. പൂർവ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വളരെ മികച്ചരീതിയിൽ ആയിരുന്നു വാർഷികം നടത്തിയത്.മുഴുവൻ പൂർവവിദ്യാർത്ഥികളും വിദ്യാലയമുത്തശ്ശിയുടെ മണ്ണിൽ എത്തുകയുംമുൻകാല ചരിത്രങ്ങളെക്കുറിച്ച് വളരെ മികവോടെ സംസാരിക്കുകയും ചെയ്തു. 1960 മുതൽ 2010 കാലഘട്ടം വരെ പഠിച്ച വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ന് നമ്മുടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുവാൻ വേണ്ടി 3 കംപ്യൂട്ടറുകൾ, മികച്ച സൗണ്ട് സിസ്റ്റം, ഇൻവെർട്ടർ കൂടാതെ സ്കൂൾ ഗ്രൗണ്ടിൻറെ കുറച്ചുഭാഗം മണ്ണിട്ടുയർത്തുകയും ചെയ്തു.