ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ)


ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം
വിലാസം
മാരായമുട്ടം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-201744029




നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാ‌ധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.

സര്‍വ്വശിക്ഷാഅഭിയാന്‍

 സര്‍വരും പഠിക്കുക സര്‍വരും വളരുക.
 അടിസ്ഥാന വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ ജനപങ്കാളിത്തത്തോടെ ഒരു കൂട്ടായ യജ്ഞം.

ഹെഡ്മിസ്ട്രസ്

ഞങ്ങളുടെ വഴികാട്ടി -ഹെഡ്മിസ്ട്രസ് ശ്രീമതി അംബികാമേബല്‍

അധ്യാപനം രാഷ്ട്രസേവനം.രാഷ്ട്രസേവനം ജീവിതലക്ഷ്യം

അധ്യാപകര്‍

 എച്ച് എസ് വിഭാഗം                              
എണ്ണം പേര് വിഷയം
1 വിനിത കുമാരി ഡെപ്യൂട്ടി എച്ച് എം
2 സതീഷ് കുമാര്‍ വി സോഷ്യല്‍ സയന്‍സ്
3 അനില്‍ കുമാര്‍ ജെ സോഷ്യല്‍ സയന്‍സ്
4 മിനി സോഷ്യല്‍ സയന്‍സ്
5 ബിജു ജെ ഗണിത ശാസ്ത്രം
6 സിന്ധുലക്ഷ്മി ഗണിത ശാസ്ത്രം
7 ഷീജാപ്രിന്‍സി ഗണിത ശാസ്ത്രം
8 റോളിന്‍പെട്രീഷ എം കെ ഗണിത ശാസ്ത്രം
9 ധന്യ എം ഗണിത ശാസ്ത്രം
10 മര്യാസെല്‍വം ഫിസിക്കല്‍‍ സയന്‍സ്
11 രാജം കെ ഫിസിക്കല്‍‍ സയന്‍സ്
12 മോളി ഡി ഫിസിക്കല്‍‍ സയന്‍സ്
13 പ്രീത എ ഫിസിക്കല്‍‍ സയന്‍സ്
14 സീതാലക്ഷ്മി എ എസ് നാച്ചുറല്‍ സയന്‍സ്
15 ഷീബ നാച്ചുറല്‍ സയന്‍സ്
16 രെജി എസ് ആര്‍ നാച്ചുറല്‍ സയന്‍സ്
17 നന്ദിനി പി ആര്‍ ഇംഗ്ലീഷ്
18 പ്രിയ എ എസ് ഇംഗ്ലീഷ്
19 സുസ്മിത ഇംഗ്ലീഷ്
20 റോഷ്നി ഇംഗ്ലീഷ്
21 ശ്രീലത എസ് എം ഹിന്ദി
22 ശുഭലത ഹിന്ദി
23 സന്ധ്യ പി ഹിന്ദി
24 ശ്രീകല ജി കെ മലയാളം
25 പത്മജ ടി മലയാളം
26 രെജിത്കുമാര്‍ കെ ജി മലയാളം
27 രാജേന്ദ്രന്‍ കെ മലയാളം
28 സാജിദ മലയാളം
29 രെഞ്ജിത്ത് റാം ഫിസിക്കല്‍ എഡ്യൂക്കേഷന്‍
30 വിജയ ലക്ഷ്മി തയ്യല്‍ ടീച്ചര്‍

യു .പി വിഭാഗം

എണ്ണം പേര് വിഷയം
1 അനില്‍കുമാര്‍ ഇ ആര്‍ പി ഡി ടീച്ചര്‍
2 ബിജു എസ് പി ഡി ടീച്ചര്‍
3 ജോയ് ഫെലിക്സ് പി ഡി ടീച്ചര്‍
4 ഷാജി ആര്‍ ഹിന്ദി
5 തോമസ് ലോപ്പസ് ഒ പി .ഇ .റ്റി
6 ജയലക്ഷമി വി പി .‍ഡി ടീച്ചര്‍
7 ഹേമ റ്റി പി .‍ഡി ടീച്ചര്‍
8 ജയശ്രീ ദേവി പി. ആര്‍ പി .‍ഡി ടീച്ചര്‍
9 ലക്ഷമി എസ് .എസ് പി .‍ഡി ടീച്ചര്‍
10 മഞ്ചുള റ്റി .ജി പി .‍ഡി ടീച്ചര്‍
11 സ്മിതാ റാണി കെ.ഐ പി .‍ഡി ടീച്ചര്‍
12 ശ്രീലത കെ . എസ് പി .‍ഡി ടീച്ചര്‍
13 ഷീജ പി .സി പി .‍ഡി ടീച്ചര്‍
14 ബീന ആര്‍ പി .‍ഡി ടീച്ചര്‍
15 ലൈജു സി. ദാസ് പി .‍ഡി ടീച്ചര്‍
16 സുനജ എസ് പി .‍ഡി ടീച്ചര്‍
17 പ്രീത എസ് പി .‍ഡി ടീച്ചര്‍
18 സുമല കുമാരി കെ .എസ് ഹിന്ദി
19 പുഷ്പകുമാരി റിസോഴ്സ് ടീച്ചര്‍

ഓഫീസ് സ്റ്റാഫ്

 *കെ ഗീത (ക്ലാര്‍ക്ക്)
 *കുമാരി ഹേമലത എസ് (ഓഫീസ് സ്റ്റാഫ്)
 *സുരേഷ്കുമാര്‍ എസ് (ഓഫീസ് സ്റ്റാഫ്)
 *ഇന്ദു എല്‍ റ്റി (എഫ് റ്റി എം)
 *സാബു (എഫ് റ്റി എം)

ഭൗതികസൗകര്യങ്ങള്‍

    ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകള്‍ ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.

കംപ്യൂട്ടര്‍ ലാബ്

കംപ്യൂട്ടര്‍ ലാബ്

നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ്സിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂള്‍ ഐറ്റി ക്ലബ്ബ്

  ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......

ലൈബ്രറി

 കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.ചിത്രകഥ മുതല്‍ എന്‍സൈക്ലോപീഡിയ വരെ ലൈബ്രറിയിലുണ്ട്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി

 ഐ.സി.ടി യില്‍ ആഭിമുഖ്യവും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവും ആക്കുന്നതിനുവേണ്ടി ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട്നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം.സ്കൂളിലെ മിടുക്കന്‍മാരും മിടുക്കികളുമായ 50 കുട്ടികളാണ് ഈ പദ്ധതിയില്‍ അംഗങ്ങളായത്.ഞങ്ങളുടെ മിടുക്കരില്‍ 18 പേര്‍ അനിമേഷന്‍ ആന്റ് മള്‍ട്ടീമീഡിയയും 17 പേര്‍ ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും 8 പേര്‍ ഇലക്ട്രോണിക്സും 5 പേര്‍ ഹാര്‍ഡ് വെയറും 2 പേര്‍ ഭാഷാ കംപ്യൂട്ടിംഗുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

സ്കൂള്‍ അസംബ്ളി

 എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.

സ്കൗട്ട് & ഗൈഡ്സ്

രാജ്യപുരസ്കാര്‍
       കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ഷാജി.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ രോഷ്നിയും നേതൃത്വം നല്‍കുന്നു.സ്കൂളില്‍ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 7 യൂണിറ്റുകളാണുള്ളത്.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി

എന്‍.എസ്സ്.എസ്സ്

    മാരായമുട്ടം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2006 ലാണ് നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ആരംഭിച്ചത് . പ്രസ്തുത വര്‍ഷം മുതല്‍ വളരെ ചിട്ടയോടും കാര്യക്ഷമമായും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു . വിദ്യാഭ്യസവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള സംത്തദിന ക്യാമ്പിനും മറ്റു പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ പല തനതായ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും നടത്തുകയുണ്ടായി . അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു. 

കൃഷി

       ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ വാഴ, ചീര , പച്ചക്കറി  എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നട്ട് നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു . 

ആരോഗ്യം

        എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി . 

പരിസ്ഥിതി

         പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പരിപാടികള്‍  സംഘടിപ്പിച്ചു . 'ക്ലീന്‍ ക്യാമ്പസ് , ഗ്രീന്‍ ക്യാംപസ് ' പദ്ധതി ഏറ്റെടുത്തുകൊണ്ട് സ്കൂളിനെ പ്ലാസ്റ്റിക്ക് രഹിതമാക്കി . വനം വകുപ്പിന്റെ സഹായത്തോടെ നക്ഷത്ര വനം സ്ഥാപിച്ചു . സ്കൂളിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ ചെന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും അവയെ കഴുകി വൃത്തിയാക്കി ചാക്കുകളിലാക്കി ശുചിത്വ മിഷന് കൈമാറുകയും ചെയ്തു പെരുങ്കടവിള പഞ്ചായത്തലെ നാല് കുളങ്ങല്‍ വൃത്തിയാക്കുകയും അവയുടെ കരയ്ക്കു ചുറ്റും മുള , രാമച്ചം എന്നിവ വെച്ചു പിടിപ്പിക്കുകയും ചെയ്തു . 

ജീവകാരുണ്യം

          സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് . 
                          ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .

'

ജൂനിയര്‍ റെഡ് ക്രോസ്

ജൂനിയര്‍ റെഡ് ക്രോസ്
     2014-15 അദ്ധ്യായന വര്‍ഷത്തില്‍ 17 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വര്‍ഷങ്ങളില്‍ 20 വീതം കുട്ടികളെകൂടി ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ്ക്രോസ് അവരുടെ പ്രവര്‍ത്തനം തുടരുന്നു.ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്‍കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ലൈജു ടീച്ചറാണ്.

സ്റ്റു‍ഡന്റ് പോലീസ്

സ്റ്റു‍ഡന്റ് പോലീസ്
    2014-15 അദ്ധ്യായന വര്‍ഷത്തില്‍ സ്റ്റു‍ഡന്റ് പോലീസ്  പ്രവര്‍ത്തനം ആരംഭിച്ചു. അച്ചടക്കം , ഗതാഗത നിയന്ത്രണം എന്നിവയില്‍ സ്റ്റു‍ഡന്റ് പോലീസ് കുട്ടികള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും പൗരബോധവും ലക്ഷ്യബോധവും അച്ചടക്കമുള്ളതും നിയമങ്ങളെ സ്വയം അനുസരിക്കുന്നതുമായ ഒതു പുതുതലമുറയെ സ്യഷ്ടിക്കുന്നതുലേക്കായി വിദ്യാഭ്യാസവകുപ്പും പോലീസ് വകുപ്പും ഒത്തൊരുമിച്ച് നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.2015 ഒക്ടോബര്‍ 18-ാം തീയതി സ്കൂളില്‍ എസ് പി സി ആരംഭിച്ചു.DIG വിജയന്‍ ഐ പി എസ് അവര്‍കള്‍ നോഡല്‍ ഓഫീസറായും ബാബു DYSP അവര്‍കള്‍  ADNO ആയും പ്രവര്‍ത്തിക്കുന്നു.സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ രഞ്ജിത് റാമിന്റേയും അസിസ്റ്റന്റ് പോലീസ് ഓഫീസറായ ശ്രീമതി ശുഭലത ടീച്ചറിന്റേയും കീഴില്‍ 22 ആണ്‍കുട്ടകള്‍ക്കും 22 പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്കുിവരുന്നു.ഡ്രില്‍ ഇന്‍സ്ട്രക്ടറായി ശ്രീ സേതുവും വുമണ്‍ ഡ്രില്‍ ഇന്‍സ്ട്രക്ടറായി ശ്രീമതി മഞ്ജുവും പ്രവര്‍ത്തിക്കുന്നു.എസ് പി സി യുടെ പദ്ധതിയായ 'ഫ്രണ്ട് ഇന്‍ ഹൗസ്'എന്നതിന്‍െറ ഭാഗമായി കുട്ടികള്‍ ധനം സമാഹരിക്കുകയും സ്കൂളിലെ ബോണ്‍ക്യാന്‍സര്‍ ബാധിതയായ ഒരു പെണ്‍കുട്ടിയ്ക്ക് നല്‍കുകയും ചെയ്തു.2016 ജൂണ്‍ 28-ാം തീയതി 22 ആണ്‍കുട്ടികളേയും 22 പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തി പുതിയ ബാച്ചിന്റെ ട്രെയിനിംഗ് ആരംഭിച്ചു.

ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍

ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
    സ്കൗട്ട് ആന്‍റ് ഗൈഡ്സിന്റെ ഭാഗമായ ഹരിത വിദ്യാലയം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം 16-11-2016 ബുധനാഴ്ച രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.കുട്ടികള്‍ക്കിടയില്‍ ജൈവപച്ചക്കറിക്യഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.

ഹരിത കേരളം പദ്ധതി

   നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 ഡിസംബര്‍ 8-ാം തീയതി പെരുങ്കടവിള ക്യഷിഓഫീസര്‍ ഉദ്ഥാടനം ചെയ്തു.ക്യഷിഓഫീസില്‍ നിന്നുംപച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.

രക്ഷാ പ്രോജക്റ്റ്‌ (കരാട്ടെ)

രക്ഷാപദ്ധതി ഉദ്ഘാടനം
    2016 -17 അദ്ധ്യായന വര്‍ഷത്തിലാണ് സ്കുളില്‍ രക്ഷാ പദ്ധതി ആരംഭിച്ചത് .   'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്ഹൈസ്കൂളില്‍ നിന്നും 75 ഉം ഹയര്‍ സെക്കന്ററിയില്‍ നിന്നും 25 കുട്ടികളും ഉള്‍പ്പെടേ 100 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ആഴ്ചയില്‍ 5 മണിക്കൂര്‍ ആണ് പരിശീലന സമയം . ആധുനിക സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം .

ഇന്‍റര്‍ നാഷണല്‍സ്കൂള്‍

ഇന്‍റര്‍ നാഷണല്‍സ്കൂള്‍ ആലോചനായോഗം ഉദ്ഘാടനം
 സ്ഥലം ​എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്റെ നേത്യത്വത്തില്‍ ഇന്‍റര്‍ നാഷ‍‍‍ണല്‍സ്കൂളിനുവേണ്ടിയുള്ള പ്രാഥമിക നടപടിയുടെ ഭാഗമായി ഒരു ആലോചനായോഗം 4-01-2017 ല്‍ കൂടുകയുണ്ടായി.തദവസരത്തില്‍ സീമാറ്റിന്റെ ഡയറക്ടര്‍ ആയ ശ്രീമതി ഫാത്തിമാബീവി ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.തുടര്‍ന്ന് സീമാറ്റിന്റെ ട്രെയിനര്‍ ക്ളിപ്പിംഗ്കളിലൂടെ ഇന്റര്‍ നാഷണല്‍ ആയി പ്രഖ്യാപിക്കപ്പെട്ട രണ്ട് സ്കൂളുകളെ പരിചയപ്പെടുത്തി.അതോടൊപ്പം തന്നെ ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഗവണ്മെന്‍റില്‍ നിന്നും ലഭിക്കുമെന്നും ബാക്കി തുകയായ അഞ്ച് കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിക്കണമെന്നും എം എല്‍ എ പറഞ്ഞു.പെരുങ്കടവിള പഞ്ചായത്തിലെ പ്രമുഖ വ്യക്തികള്‍,പി റ്റി എ അംഗങ്ങള്‍,അധ്യാപക പ്രതിനിധികള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നവപ്രഭ

നവപ്രഭ ക്ലാസ്സ്

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 45 മണിക്കൂര്‍ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബര്‍ 7-ന് മാരായമുട്ടം ഗവ : ഹയര്‍സെക്കന്ററി സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീമതി ഗീതാരാജശേഖരന്‍ ക്ലസ്സ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് ശ്രീ സുരേന്ദ്രേന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാ മേബല്‍ പങ്കെടുത്തു.ദിവസവും ഒരു മണിക്കൂര്‍ വീതമാണ് ക്ലാസ്സെടുക്കുന്നത്.

സ്കൂള്‍ കൗണ്‍സിലിംഗ്

 കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും,ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നല്കിവരുന്നത്.കൗണ്‍സിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.

വിവിധ ക്ലബ്ബുക‍‍ള്‍

* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
  • ഗാന്ധി ദര്‍ശന്‍
           26/06/2016 ന് പ്രശസ്ത സിനിമ ഗാന രചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടി ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ വിപുലമായ പരിപാടികളോടെ നിര്‍വഹിച്ചു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ സ്കൂള്‍ കണ്‍വീനറായി ഗോപിക ജെ എസ് നേയും മാഗസീന്‍ എഡിറ്ററായി അഭിജിത്ത് എച്ച് നേയും ആല്‍ബം കണ്‍വീനറായി പവിത്രന്‍ എ യേയും തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നത‍ിനു വേണ്ടി കുട്ടികളെ പത്ത് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനു രണ്ട് ലീഡര്‍മാരെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു . ഓരോ ഗ്രൂപ്പിനും ഓരോ ചുമതല നല്‍കുന്നതിലൂടെ സ്കൂളിന്റെ ശുചിത്വത്തിനും വളര്‍ച്ചയ്ക്കും ഗാന്ധിദര്‍ശന്‍ മുന്‍ഗണന നല്‍കുന്നു . ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂള്‍ തലത്തില്‍ വച്ച് വിവിധ കലാമത്സരങ്ങള്‍ നടത്തുകയും അസംബ്ലിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു . അതോടൊപ്പം ലോഷന്‍ നിര്‍മ്മാണവും സോപ്പ് നിര്‍മ്മാണവും സംഘടിപ്പിക്കുകയും , അങ്ങനെ നിര്‍മ്മിക്കുന്ന സോപ്പുകളും ലോഷനും ഗാന്ധിദര്‍ശന്‍ ഗ്രൂപ്പുകളിലൂടെ വിപണനം ചെയ്യുകയും അതില്‍ നിന്നും ലഭിച്ച പണം സ്കൂളിന്റെയും ഗാന്ധദര്‍ശന്റെയും വികസനത്തിനായി വിനിയോഗിക്കുകയും ചെയ്തു . ഗാന്ധിജിയുടെ ജീവിതം എല്ലാം തന്നെ സ്കൂളിലെ ഓരോ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിലേയ്ക്കായി സെമിനാറും മറ്റു പരിപാടികളും നടത്തിവരുന്നു . സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടുകൂടി സ്കൂളിന്റെയും ഗാന്ധിദര്‍ശന്‍ ക്ലബിന്റെയും പുരോഗതിക്കുവേണ്ടി നിരന്തരം പ്ര‌യത്നിക്കുന്നു.

* ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്

നെയ്യാറ്റിന്‍കര സബ്ജില്ലയില്‍ ഗണിതശാസ്ത്രമേളയ്ക്ക് ലഭിച്ച ചാമ്പ്യന്‍ഷിപ്പ്ട്രോഫിയുമായി.....
         2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെര‍ഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട്  നമ്മുടെ സ്കൂള്‍ ഈ നേട്ടം കൈവരിച്ചു വരുന്നു . തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര്‍ അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിവരുന്നു .
* സയന്‍സ് ക്ലബ്ബ്
     സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി .

* സാമൂഹ്യശാസ്ത്ര ക്ലബ്ബ്

          2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍  ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക്  മുന്‍പേതന്നെ സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സബ് ജില്ലയില്‍ എച്ച് . ​​എ​സ് വിഭാഗം അറ്റ് ലസ് മേക്കിംഗിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക്  വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി .
  • ഹെല്ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • എനര്‍ജി ക്ലബ്ബ്

* ഹിന്ദി ക്ലബ്ബ്

    2016 -17 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ  ലീഡറായി ദേവക്യഷ്ണനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

* ഇംഗ്ലീഷ് ക്ലബ്ബ്

    2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചത‌ോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ ‌വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ഷിപ്പിക്കുകയും ചെയ്തു‌തു.

* പ്രവ്യത്തി പരിചയ ക്ലബ്ബ്

പ്രവ്യത്തിപരിചയമേളയ്ക് ലഭിച്ച സബ്ജില്ലാചാംപ്യന്‍ഷിപ്പ് ട്രോഫിയുമായി....
   ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവ്യത്തി പരിചയത്തില്‍ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.തുടക്കം മുതല്‍ക്കുതന്നെ ഉപജില്ലാമേളയില്‍ പങ്കെടുക്കാനുള്ള പരിശീലനം അവര്‍ക്കു നല്കി.രണ്ട് വര്‍ഷം കൊണ്ട് തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ ചാംപ്യന്‍ഷിപ്പ് നേടിവരുന്നു.ഈ വര്‍ഷം 25 കുട്ടികളെ ജില്ലാതലപ്രവ്യത്തി പരിചയമേളയിലും 5 കുട്ടികളെ സംസ്ഥാനതല മേളയിലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.5 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.

മാനേജ് മെന്റ്

സര്‍ക്കാര്‍ സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

രാജേശ്വരി , ഗ്ലാഡ്സ്റ്റണ്‍ , കൃഷ്ണന്‍കുട്ടിനായര്‍ , കുമാരി അംബിക , സാംസണ്‍ , വിജയകുമാര്‍ , എല്‍സി സരോജം , വാട്സണ്‍ , വിജയലീല , ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

   *സനല്‍കുമാര്‍ ശശിധരന്‍ (സിനിമാസംവിധായകന്‍ - സംസ്ഥാന അവാര്‍ഡ്ജേതാവ് )
   *ഹരികുമാര്‍ എന്‍ (ജില്ലാജഡ്ജി - പത്തനംതിട്ട )
   *സതീഷ് എസ് കെ (സയന്‍റിസ്റ്റ് - ഐ എസ് ആര്‍ ഒ )
   *ബിജു (സയന്‍റിസ്റ്റ് )
   *ഗോപകുമാര്‍ (ആയുര്‍വ്വേദ ഫിസിഷ്യന്‍ )
   *ആനാവൂര്‍ നാഗപ്പന്‍ (മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്)
   *ഉദയലാല്‍ (ന്യൂറോ സര്‍ജന്‍)
   *വിനയചന്ദ്രന്‍ തമ്പി (ന്യൂറോ സര്‍ജന്‍)

മികവുകൾ

വഴികാട്ടി

നെയ്യാറ്റിന്‍കരയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് ഗവ.എച്ച്.എസ്.എസ് മാരായമുട്ടം {{#multimaps:8.4258969,77.1066643 | width=800px | zoom=16 }}