എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/എന്റെ ഗ്രാമം
കൊട്ടുവള്ളിക്കാട്
എറണാകുളം ജില്ലയിൽ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടക്കേക്കര. ദേശീയപാത പതിനേഴിനു ഇരുവശവുമായി പരന്നു കിടക്കുന്ന ഒരു പഞ്ചായത്താണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പറവൂർ ബ്ളോക്കിലാണ് വടക്കേക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുത്തകുന്നം, വടക്കേക്കര എന്നീ വില്ലേജുകളിലായി ആണ് വടക്കേക്കര പഞ്ചായത്ത് വിഭജിച്ച് കിടക്കുന്നത്.വടക്കേക്കര എന്ന സ്ഥലവുമായി ബന്ധപ്പെട്ട ഒന്നാണ് സെയ്ന്റ് തോമസ് മാല്യങ്കരയിൽ കപ്പലിറങ്ങിയ ഐതിഹ്യം. ആദ്യകാലത്ത് ഇന്നത്തെ പറവൂർ തോട് കുറച്ചുകൂടി വടക്കോട്ട് മാറിയാണ് ഒഴുകിയിരുന്നതെന്ന് പറയപ്പെടുന്നു. ഇന്ന് മുറവൻതുരുത്ത്, ഒറവൻതുരുത്ത്, കട്ടത്തുരുത്ത്, മടപ്ളാത്തുരുത്ത്, ഗോതുരുത്ത്, തെക്കേതുരുത്ത്, തുരുത്തിപ്പുറം, പാല്ല്യത്തുരുത്ത്, വാവക്കാട്,പാല്ല്യത്തുരുത്ത് ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട്, മുത്തകുന്നം, മാല്യങ്കര, കുഞ്ഞിതൈ എന്ന പേരുകളിൽ അറിയപ്പെടുന്ന കുറേയേറെ തുരുത്തുകൾ ആദ്യകാലത്ത് വടക്കേക്കരകൾ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്നു.

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്നത് കൊണ്ടും പണ്ടത്തെ കൊച്ചി തിരുവിതാം കൂർ രാജ്യങ്ങളുടെ വടക്കേ അതിർത്തി ആയതു കൊണ്ടും കൂടിയായിരിക്കും ഈ പ്രദേശത്തിന് ഈ പേര് വരാൻ കാരണം......


എറണാകുളം ജില്ലയിൽ വടക്കേക്കര പഞ്ചായത്തിൽ വടക്ക്പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കൊട്ടുവള്ളിക്കാട്. വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനും മധ്യത്തിലാണ് കൊട്ടുവള്ളിക്കാട് സ്ഥിതി ചെയ്യുന്നത്.
GALLERY


