ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHRISTINA A JOHN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തോപ്പുംപടി

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ട്കൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ യാത്ര ചെയ്താൽ തോപ്പുംപടിയിലെത്തിച്ചേരാം. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു.തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഫിഷറീസ് ഹാർബർ, സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന വ്യവസായങ്ങളിലൊന്നാണ്.

വിദ്യാലയത്തിന്റെ അതിരൂകൾ

ഫോർട്ടുകൊച്ചിയെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത വീഥിയിലാണ് ഔവർലേഡീസ് സി.ജി.എച്ച്.എസ്‌.എസ്. വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയത്തിന്റെ ഒരു അതിരിൽ പെട്രോൾ പാമ്പും ജനമൈത്രി പോലീസ് സ്റ്റേഷനും വേമ്പനാട്ടു കായലിനരികിലുള്ള ഫിഷിങ് ഹാർബറും , പോർട്ട് ട്രസ്റ്റിന്റെ സ്ഥലവും , ഔവർ ലേഡീസ് കോൺവെന്റും അതിനോട് ചേർന്നുള്ള അത്‌ഭുത മാതാവിന്റെ പള്ളിയുമാണ് .ഇത് വീടുകൾ പൂക്കുന്ന വിദ്യാലയം തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ .210 വീടുകളാണ് സിസ്റ്റർ ലിസ്സി സമ്മാനിച്ചത്.

ചിത്രശാല

അത്‌ഭുത മാതാവിന്റെ പള്ളി
ഔവർലേഡീസ് സി.ജി.എച്ച്.എസ്‌.എസ്.

പഴയ തോപ്പുംപടി പാലം

നിലവിലുള്ള ചരിത്ര  രേഖകളിൽ ഒന്നും തോപ്പുംപടിയെ കുറിച്ച് യാതൊരു പരാമർശവും കാണുന്നില്ല. പഴയ പാലത്തിന്റെ ചരിത്രവുമായി ബന്ധ പെട്ടതാണ് തോപ്പുംപടിയുടെ ചരിത്രം വില്ലിങ്ടൺ ഐലന്റിനെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന, കപ്പൽ വരുമ്പോൾ ഉയർത്താൻ പറ്റുന്ന പാലം, ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ സ്മാരകമാണ് .മരവും ഉരുക്കും കൊണ്ട് നിർമ്മിച്ച പാലം ബ്രിട്ടീഷ് എഞ്ചിനീയറിംഗിൻ്റെ മികച്ച ഉദാഹരണമാണ്.