കുമരകം എബിഎം ഗവ യുപിഎസ്/എന്റെ ഗ്രാമം
ദൃശ്യരൂപം
കുമരകം
കുമരകം കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ്. വേമ്പനാട് തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ,ഹൗസ് ബോട്ട് സവാരി, മത്സ്യബന്ധനം, പ്രാദേശിക കൃഷിസ്ഥലങ്ങൾ എന്നിവ എല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ് .പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം ,കുമരകം പക്ഷി സങ്കേതം കാണാനായി പ്രകൃതി പ്രേമികളും പക്ഷി നിരീക്ഷകരും ധാരാളമായി എത്താറുണ്ട്. .കൂടാതെ, കേരളത്തിലെ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം.സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നും വിളിക്കുന്നു.
എ ബി എം ഗവൺമെന്റ് യു പി എസ്
കോട്ടയത്തു നിന്നും പടിഞ്ഞാറ് 14 കിലോമീറ്റർ മാറി കുമരകം പഞ്ചായത്തിലാണ് എ ബി എം ഗവ യു പി സ്കൂൾസ്ഥിതി ചെയ്യുന്നത് .പക്ഷിസഞ്ചാരകേന്ദ്രത്തിനും വേമ്പനാട്ടുകായലിനും ഇടയിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. 1886 ൽ ഹെൻറിബേക്കർ എന്ന ബ്രിട്ടീഷുകാരൻ അദ്ദേഹത്തിൻറെ സഹോദരി ആനിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്കൂളാണ് എ ബി എം സ്കൂൾ. ഇതൊരു കുടി പള്ളിക്കൂടം ആയിട്ടാണ് തുടങ്ങിയത്, ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളാണ് സ്കൂളിൽ ഉള്ളത്, പ്രീ പ്രൈമറി സെക്ഷനും ഉണ്ട് .