ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ
/home/pjs/Desktop/School wikki/IMG_20170113_162947692_HDR.jpg
ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ | |
---|---|
വിലാസം | |
കനകപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 12408 |
................................
ചരിത്രം
കാസറഗോഡ് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എല്‍ പി സ്കൂള്‍ കനകപ്പള്ളിത്തട്ടില്‍. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാര്‍.
പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിന്‍െറ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുവാനുള്ള അഭിനിവേശത്തില്‍ നിന്നുമാണ് 1981 –ല്‍ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിന്‍െറ ആദ്യ അധ്യാപകന് ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാര്‍ത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ നടപ്പാക്കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവര്‍ത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാല്‍ കഴിയുംവിധം കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂള്‍വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നാടിന്‍െറ ഉത്സവങ്ങളായി മാറുന്നു.
ഭൗതികസൗകര്യങ്ങള്
രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേര്‍ന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാര്‍ക്ക കെട്ടിടം കമ്പ്യൂട്ടര്‍ ലാബായി പ്രവര്‍ത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിര്‍മ്മിച്ച വാര്‍ക്ക കെട്ടിടവും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകള്‍ വന്നതിനാല്‍ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴല്‍ക്കിണറും ഉണ്ടെങ്കിലും കുഴല്‍ക്കിണറിലെ പമ്പ് സെറ്റ് പ്രവര്‍ത്തനക്ഷമമല്ല. സ്കൂള്‍ പരിസരം ചീങ്കപ്പാറ നിറഞ്ഞതായതിനാല്‍ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളില്‍ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിര്‍മ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്. ഗണിത ക്ലബ്ബ് രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}