ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 16 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാമാസാചരണം.

ആദ്യാക്ഷര ദീപപ്രഭ

2024-25  അധ്യായനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനം വിപുലമായപരിപാടികളോടെ അവതരിപ്പിച്ചു. വായനാവാരത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആണ് ആദ്യദിനങ്ങളിൽ അരങ്ങേറിയത്. ചടങ്ങിന്റെ ഏറ്റവും ആകർഷകമായത് വേദിയുടെ മുന്നിൽ തെളിയിച്ച ' അ' എന്ന ആദ്യാക്ഷര ദീപപ്രഭയായിരുന്നു. വായാനാ മാസാചരണത്തിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കൃഷ്ണകുമാരിയാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ച്‌ ക്ഷണിക്കപ്പെട്ട വിവിധ അതിഥികൾ സംസാരിച്ചു. 'അമ്മവായന' എന്ന പുതിയൊരു പരിപാടികൂടിക്കു കൂടി ഈ വര്ഷം തുടക്കം കുറിച്ചു . ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും, നാടൻപാട്ടും അരങ്ങേറി. വായനയുടെ മാഹാത്മ്യം പ്രബോധിച്ചുകൊണ്ടുള്ള കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും സദസിനു ചുറ്റുമായി സംഘടിപ്പിച്ചിരുന്നു.

ബഷീർ അനുസ്മരണദിനം

ബഷീർ അനുസ്മരണദിനാചരണം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം ആചരിച്ചു. ചടങ്ങിൽ ഉദ്‌ഘാടന പ്രസംഗം നടത്തിയത് സീനിയർ അസിസ്റ്റന്റ് ഷീജ ടീച്ചർ ആണ്. ബഷീർ ദിനത്തിന്റെ പ്രാധാന്യത്തെയും അദ്ദേഹത്തിന്റെ പ്രധാന കൃതികളെയും ശൈലിയെയും കുറിച്ച് വളരേ വിപുലമായി തന്നെ പറഞ്ഞുകൊണ്ട് ഷാഫി സർ സംസാരിച്ചു. രതില ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. ബഹീറിന്റെ പ്രധാന കൃതികളെല്ലാം ഉൾപ്പെടുത്തി ലൈബ്രറിയിൽ സംഘടിപ്പിച്ച പുസ്തകപ്രദർശനത്തിനു കുട്ടികളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. ഇതിനു പുറമെ ബഷീർ ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരവും കഥാപാത്രങ്ങളെ തിരിച്ചറിയൽ മത്സരവും നടത്തുകയുണ്ടായിരുന്നു. മുൻകൂട്ടി നൽകിയ നിർദ്ദേശപ്രകാരം ക്ലാസ് ലൈബ്രറികൾ ക്ലാസ്സുകളിൽ സജ്ജമായിരുന്ന