ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
08:04, 29 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12017 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അധ്യാപകർ

പേര് തസ്തിക
ഹാജിറ എം പി ഡി ടീച്ചർ
അനിത കരിമ്പിൽ പി ഡി ടീച്ചർ
ബിന്ദു വി പി ഡി ടീച്ചർ
സിന്ധു മണി സി എച്ച് പി ഡി ടീച്ചർ
ശാരദ സി യു പി എസ് ടി
ശ്രീജ ആർ എസ് യു പി എസ് ടി
ഹാർഷമി പി വി യു പി എസ് ടി
ഗിരീഷ് കുമാർ പി യു പി എസ് ടി
ആശ മോൾ പി എൽ പി എസ് ടി (ദിവസ വേതനം)

ബഷീർ ദിനം - ജൂലൈ 5

ബഷീർദിനത്തോടനുബന്ധിച്ച് ചിത്രരചന സംഘടുപ്പിച്ചു. കുട്ടികൾ ആവേശത്തോടെയാണ് ബഷീറിന്റെ കഥാപാത്രങ്ങളെ ചിത്രീകരിച്ചത്

ക്രാഫ്റ്റ് വർക്ക്

ഒന്നാം തരത്തിലെ കുട്ടികൾ മുട്ടത്തോടുകൾ കൊണ്ടുണ്ടാക്കിയ വിവിധ അലങ്കാരവസ്തുക്കൾ ശ്രദ്ധേയമായി. കുട്ടികളിലെ സർഗ്ഗവാസനകളും, ക്രിയേറ്റിവിറ്റിയും പുറത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കൊടുത്ത പ്രവർത്തനമായിരുന്നു. വളരെ ഭംഗിയായി കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു.

സംയുക്ത ഡയറി

നിപുണഭാരത് മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് ,രണ്ട് ക്ലാസുകളിൽ നടപ്പിലാക്കിവരുന്ന സചിത്ര നോട്ട്, സംയുക്ത ഡയറി ഭാഷാ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാതൃഭാഷയിൽ ഉള്ള രചനാ ശേഷി പ്രകടമാക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ സ്കൂളുകളിൽ തയ്യാറാക്കുന്നുണ്ട്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം ചെയ്തു. അക്ഷര മുറ്റത്തെ കുഞ്ഞെഴുത്ത് എന്ന പേരിലാണ് സംയുക്ത ഡയറി തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കുട്ടികളുടേയും ഓരോ ഡയറിത്താളുകൾ ചേർത്തിട്ടുണ്ട്. കുഞ്ഞനുഭവങ്ങൾ വാക്കുകളായും ചിത്രങ്ങളായും ഡയറിയിലുണ്ട്. കുട്ടികളുടെ ഫോട്ടോയും രചനയ്ക്ക് ഒപ്പമുണ്ട്. സംയുക്ത ഡയറി തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത് ഒന്നാം തരത്തിന്റെ ക്ലാസ് ടീച്ചറായ ആഷ ടീച്ചറാണ്. എൽ.പി.വിഭാഗത്തിലെ എല്ലാ അധ്യാപകരുടേയും സഹകരണം ഇതിനു പിന്നിലുണ്ട്.