അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/മറക്കുക കോവിഡേ…..- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 23 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/മറക്കുക കോവിഡേ…..- കവിത എന്ന താൾ അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/മറക്കുക കോവിഡേ…..- കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറക്കുക കോവിഡേ…..

കോറോണേ, നീ മറക്കുക….
ഇന്ത്യയെ മറക്കുക
പൊരുതുകില്ല നീ…. തോൽക്കുകില്ല ഞാൻ
ഭാരതാംബ ഞാനിതാ..
          എന്റെ മക്കൾ മാനവർ
           മന്നിലെന്നും വാഴണം
           മനുഷ്യരായി വാഴണം
           ദുഷ്ടമാം നിൻ നീചകരങ്ങളിൽ
            തരുകയില്ല എൻ കിടാങ്ങളെ
 പണ്ടൊരിക്കൽ എൻ കരങ്ങളിൽ വന്നു വീണ
 ബ്രിട്ടൻ എന്ന ശക്തിയെ
തച്ചുടച്ചു മാറ്റിയ
ചരിത്രമുണ്ടതോർക്കണം
                അടിപതറില്ലൊരിക്കലും
                അമ്മയായ ശക്തി ഞാൻ
                മരിക്കുവോളം പൊരുതിടും
                എന്റെ മക്കൾ നിനക്കുനേർ

കേരവൃക്ഷ നാട്ടിലന്നു
ചടുല നൃത്തമാടിയ
നിപ എന്ന വ്യാധിയെ
തുരത്തി വിട്ടതോർക്കണം
                പ്രകൃതി ശാപമേറ്റുവാങ്ങി
                കേരളീയ മാനവർ
                പൊരുതിനിന്നു പിഴുതെറിഞ്ഞ
                പ്രളയമാം അഘോരിയെ
കേൾക്കുക നീ കോവിഡേ…….
ദിനങ്ങളേറെ ഏറിയാലും
ഒരുദിനം പിഴുതെറിയും
എന്റെ മണ്ണിൽ നിന്നും ഞാൻ
നിന്നെ വേരോടെ……….
 

സീതാലക്ഷ്മി. എ
8 A എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കവിത