പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 12 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം''' June 3 പ്രവേശനോത്സവം വളരെ വിപുലമായി നടത്തി.സ്കൂളും പരിസരവും കുടിവെള്ളം കൊണ്ട് അലങ്കരിച്ചു.കുസുമം ക്ലബ്ബ്,സാമൂഹ്യവിദ്യാ കേന്ദ്രം ക്ലബ്ബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

June 3 പ്രവേശനോത്സവം വളരെ വിപുലമായി നടത്തി.സ്കൂളും പരിസരവും കുടിവെള്ളം കൊണ്ട് അലങ്കരിച്ചു.കുസുമം ക്ലബ്ബ്,സാമൂഹ്യവിദ്യാ കേന്ദ്രം ക്ലബ്ബിന്റെ വകയായി LKG , UKG  ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്ലേറ്റ്, ക്രയോൺസ് ,നോട്ടുബുക്ക്, കളറിംഗ് ബുക്ക് എന്നിവ സ്പോൺസർ ചെയ്തു.പ്രതിജ  ബസ് ഓണറുടെ വകയായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ബാഗ് നൽകി.മാനേജരുടെ വകയായി മധുര പലഹാര വിതരണം നടത്തി.

രാവിലെ 10 മണിക്ക് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും പിടിഎ പ്രസിഡൻറ് ശ്രീ സജേഷ് അധ്യക്ഷപദവും അലങ്കരിച്ചു.പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാൽ പ്രവേശനോത്സവം ഉദ്ഘാടനം നടത്തി.പിണറായി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ വിനോദ് സാർ ഉപഹാര വിതരണം നടത്തി.മദർ പീടിക പ്രസിഡൻറ് ശ്രീ നീതു സജേഷ് ,മാനേജർ ശ്രീകാന്ത് എസ് എസ് ടി കമ്മിറ്റി അംഗം എം ആണ്ടി എന്നിവർ ആശംസ പ്രസംഗം നടത്തി.ശ്രീമതി ദീപപ്രഭ ടീച്ചർ നന്ദി പ്രകടനം നടത്തി.തുടർന്ന് എസ് എസ് സി കൺവീനർ ശ്രീമതി അനിതകുമാരി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പായസം അടക്കമുള്ള സദ്യ നൽകി.