മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2024-25
1.കടുത്ത വേനൽ കാലവർഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ

2. എന്റെ ഭൂമി ..... എന്റെ ഭാവി .....
ആഗോള താപനത്തിനും മലിനീകരണത്തിനും എതിരെ മദർ തെരേസ സ്കൂളിന്റെ ആദ്യ ചുവടു വയ്പ്പ്

3.ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമകളിൽ കണ്ണുനീർ പൊഴിച്ചു അമ്മയെന്ന ടീച്ചറിൽ നിന്നും ടീച്ചറെന്ന അമ്മയിൽ ഭാവി അർപ്പിച്ചു LKG യിലെ കുട്ടിക്കൂട്ടം

4. വായന ദിനം
പി എൻ പണിക്കർ അനുസ്മരണം
കുട്ടികളിൽ വായന ശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി നടത്തപെടുന്ന വായനാദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ വിദ്യാലയത്തിൽ നടന്നു.
ഹെഡ്മിസ്ട്രസ്സ് രജനി ടീച്ചർ വിദ്യാരംഗം കലാസാഹിത്യവേദിയയുടെ ഉദ്ഘാടനം നിർവഹിക്കുകയും ,വിദ്യാലയത്തിൽ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന വായന വാരം പ്രവർത്തനങ്ങളെ കുറിച്ചും ലഘു വിവരണം നടത്തി .

5. യോഗ ദിനം
"യോഗ കേവലം ഒരു വ്യായാമമല്ല ,മറിച്ചു നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് "
യോഗാദിനത്തോട് അനുബന്ധിച്ചു നടന്ന യോഗാഭ്യാസ പ്രകടനങ്ങൾ

