സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി | |
---|---|
വിലാസം | |
കൂടരഞ്ഞി | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 47326 |
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
ആമുഖം കൂടരഞ്ഞി സെൻറ് . സെബാസ്ററ്യൻ'സ് എൽ പി സ്കൂളിന്റ ചരിത്രാം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി വിരമിച്ച അദ്ധ്യപകർ തങ്ങളുടെ ജീവിതത്തിൻറെ ഗുരുക്ഷേത്രത്തിൽ നടത്തിയ ധർമയുദ്ധങ്ങളുട അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് 'പ്രയാണം' നിങ്ങളുടെ മുന്നിൽ സവിനയം സമർപ്പിക്കുന്നു.
'പ്രയാണം കെട്ടിലും മട്ടിലും സുന്ദരമാക്കുവാൻ സന്ദശങ്ങൾ , ലേഖനങ്ങൾ എല്ലാം തന്ന് പ്രോത്സാഹിപ്പിച്ച എല്ലാ സുമനസുകൾക്കും പ്രത്യേകിച് എന്റ്റെ സഹപ്രവർത്തകർക്കും നന്ദി........ നന്ദി........
കെ. ജെ അന്നമ്മ ഹെഡ്മാസ്റ്റർ
എസ് .എസ് .എൽ .പി സ്കൂൾ കൂടരഞ്ഞി
- കൂടരഞ്ഞി പ്രാഥമീക വിദ്യാലയത്തില്‍ ശുശ്രൂഷചെയ്തു വിരമിക്കുന്നവരുടെ സ്മരണ നിലനിര്‍ത്താന്‍ ' പ്രയാണം ആരംഭിക്കുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്.ബാലമനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നവരാണ് പ്രാഥമീക സ്കൂളിലെ അധ്യാപകര്‍. അവര്‍ പഠിപ്പിച്ച വിഷയങ്ങള്‍ മാത്രമല്ല അവരുടെ സദുപദേശങ്ങളും ജീവിതമാത്യകയും കുരുന്നുഹ്യദയങ്ങളെ സ്വാധീനിക്കും. ജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആ മാത്യക ഉപകരിച്ചുവെന്ന് വര്‍ഷങ്ങള്‍ക്കകം അവര്‍ തിരിച്ചറിയും. ചിലപ്പൊട്ടിച്ചിരികളും പുഞ്ചിരികളും നല്‍കുന്ന അര്‍ത്ഥങ്ങളും വലിയ പാഠങ്ങളാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖത്തു സ്പുരിക്കുന്ന അടയാളങ്ങള്‍ എത്ര ആഴത്തിലാണ് കുഞ്ഞുമനസുകളില്‍ പതിക്കുകയെന്ന് 70 കഴിഞ്ഞ എനിക്ക് അനുഭവത്തില്‍ നിന്നും പറയാനാകും. വര്‍ഷങ്ങളോളം നിങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം നന്ദിയോടെ സ്മരിക്കുകയും ഹ്യദയപൂര്‍വ്വം നന്ദി പറയുകയും ചെയ്യുന്നു. മരിച്ചാലും മറക്കാത്ത ഓര്‍മ്മകള്‍ വിരജിക്കാന്‍ വിശ്രമജീവിതം നിമിത്തമാകട്ടെ. ദൈവം നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.താമരശേരി രൂപതയുടെ മെത്രാന്‍.
- അരനൂറ്റാണ്ടുമുമ്പ് ആരംഭിച്ച കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍. പി. സ്കൂളില്‍ സേവനമനുഷ്ഠിച്ച വന്ദ്യഗുരുക്കളുടെ സ്മരണ ശാശ്വതമാക്കു
വാന്‍ വേണ്ടി'പ്രയാണം എന്ന സ്മരണികപ്രസിദ്ധീകരിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷിക്കുന്നു.അധ്യാപകന്‍ എത്ര മഹത്തായ പദം വിദ്യാര്‍ത്ഥിയു ടെഅകക്കണ്ണ് നന്മയുടെ വെളിച്ചത്തിലേക്ക് തുറപ്പിക്കുന്നത് അധ്യാപകരാണ്. അറിവിന്‍റെ,സംസ്ക്കാരത്തിന്‍റെ പുതിയ മേഖലകള്‍ തനിക്കു കാണിച്ചുത രുന്നഅധ്യാപകനെ എത്ര അത്ഭുതാദരവോടെയാണ് കുട്ടികള്‍ കാണുന്നത്. ഗുരുവിനെ സാഗരമായും ശിഷ്യനെ നദിയുമായിട്ടാണ് കവികള്‍ ചിത്രീകരി ക്കുന്നത്. അറിവിന്‍റെ സാഗരത്തിലേയ്ക്ക് ഒഴുകിവരുന്ന നദിയെ എല്ലാകുറവുകളോടും കൂടി സാഗരം സ്വീകരിക്കുന്നു. യഥാര്‍ത്ഥ ഗുരുശിഷ്യ ബന്ധംപി ത്യപുത്ര ബന്ധത്തെക്കാള്‍ ശക്തവുംദ്യഡവുമാണ്.വിദ്യയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ കഠിനാദ്ധ്യാനം ചെയ്ത ഗുരുഭൂതരുടെ അനുഭവപാഠങ്ങള്‍ വരും തലമുറയ്ക്ക് ശക്തമായ പ്രചോദനമായിരിക്കും. പ്രയാണത്തിന്‍റെ അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍.
- വ്യക്തിത്വരൂപീകരണത്തില്‍ പലഘടകങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.ഭവനം,വിദ്യാലയങ്ങള്‍,പരിസരങ്ങള്‍,സമൂഹം ഇവ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. പരസ്പരവിരുദ്ധങ്ങളായ സാഹചര്യങ്ങളില്‍ തട്ടിയും മുട്ടിയും ഉടഞ്ഞും ഉണര്‍ന്നും അവന്‍റെ വ്വക്തിത്വം രൂ
പം പ്രാപിക്കുന്നു. സൂര്യപ്രകാശത്തിന്‍റെ കിരണങ്ങള്‍ മനുഷ്യകോശങ്ങളില്‍ മാറ്റം വരുത്തുന്നതുപോലെ, മാതാപിതാക്കളിലൂടേയും അധ്യാപകരിലൂടേ യും സഹജീവികളിലൂടേയും വ്യക്തിക്ക് ജീവിതത്തിന് നിറപ്പകര്‍ച്ചയും രൂപസാദ്യശ്യവും സംജാതമാകുന്നു.ഏതൊരു വ്വക്തിക്കും തന്‍റേതായ ഔന്നത്യ വും വ്യതിരക്തതയും ഒപ്പം ബാധ്യതയുമുണ്ട്.പ്രതിബദ്ധത നിറഞ്ഞ ഒരു ജീവിതമാണ് തന്‍റേതെന്ന തിരിച്ചറിവിലേയ്ക്ക് തിരിയുമ്പോള്‍ തന്‍റെ മുമ്പിലു ള്ള ഓരോ നിമിഷവും നിര്‍ണ്ണായകവും വിലപ്പെട്ടതുമാണെന്ന നിഗമനിലെത്തുന്നു. ഈ യാഥാര്‍ത്ഥ്യമാണ് ഒരോരുത്തരേയും കര്‍മ്മോത്സുകരാക്കുന്നതും. വ്വക്തിയുടെ ജീവിതത്തില്‍ സാകല്യസ്വാധനം ചെലുത്തുന്നതും ഭാവിജീവിതത്തിന് ഊഷ്മളത പകരുന്നതും പ്രാഥമീക വിദ്യാഭ്യാസകാലഘട്ടമാണ്. ധന്യ വും അനുകരണീയവുമായഗുരുഭൂതരുടെ പാദസ്പര്‍ശനമേറ്റ വിദ്യാലയത്തില്‍ ഗുരുദക്ഷിണവച്ചു കടന്നുപോയ കുരുന്നു ജീവിതങ്ങള്‍,ഇന്ന് സമൂഹത്തി ല്‍ സമുന്നത പദവി അലങ്കരിക്കുന്നു. നിലവിളക്കിലെ തിരികള്‍ കത്തിയെരിഞ്ഞ് തീരുന്നു. ഉരുകിത്തീരുന്ന അധ്യാപകരില്‍ നിന്നും പ്രസരിക്കുന്ന പ്ര കാശം പ്രപഞ്ചത്തെ പ്രകാശിതമാക്കുകയും സമൂഹത്തെ പ്രബുദ്ധമാക്കുകയും ചെയ്യുന്നു. എരിഞ്ഞു തീരുകയും പുതുജീവന്‍ പകരുകയും ചെയ്തുകൊ ണ്ട് പ്രയാണം ചെയ്യുന്ന അഭിവന്ദ്യരായ അധ്യാപകര്‍ക്ക് എന്‍റെ പ്രണാമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പുതുമുകുളങ്ങള്‍ക്കും ശോഭനമായ ഭാവി നേരു ന്നു.ഫാദര്‍ ജോസ് മണിമലതറപ്പില്‍.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു