ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 3 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) (കൈത്താങ്ങ്)

സഹജീവി സ്നേഹത്തിന്റെ ആർദ്രഭാവമായി വിദ്യാലയത്തിലെ കുരുന്നുകൾ മാറനല്ലൂർ ഗ്രാമപഞ്ചായത്തിളെ പാലിയേറ്റീവ് കെയർ യൂണിറ്റ് സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 19ാം തീയതി ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിലെ അംഗങ്ങൾക്കാവശ്യമായ സോപ്പ് , പൗഡർ , പേസ്റ്റ് , ബ്രഷ് , എണ്ണ, നൈറ്റി , തോർത്ത് , ബെഡ്ഷീറ്റ് തുടങ്ങിയവ വിദ്യാർത്ഥികൾ ശേഖരിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച വസ്തുക്കൾ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഒാഫീസറും ജീവനക്കാരും വിദ്യാലയത്തിലെത്തി സ്വീകരിച്ചു.