മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്/എന്റെ ഗ്രാമം
മുട്ടാർ ഗ്രാമം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തിലാണ് മുട്ടാർ എന്ന ഗ്രാമം. ഗ്രാമത്തിന്റെ വിസ്തീർണ്ണം 10.48 ചതുരശ്രകിലോമീറ്ററാണ്.ഇവിടുത്തെ പ്രധാന കാർഷിക വിള നെല്ലാണ് .
വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബക്ഷേമ-ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത്-വില്ലേജ് ഓഫീസുകൾ, സഹകരണസംഘങ്ങൾ തുടങ്ങിയവ| മുട്ടാറിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളാണ്.
പേരിനു പിന്നിൽ
ചെമ്പകശ്ശേരി രാജാവ് പടയോട്ടം നടത്തി വടക്കു ഭാഗത്തേക്ക് നീങ്ങുമ്പോൾ മുത്തുപോലെ തെളിഞ്ഞൊഴുകുന്ന പുഴ കണ്ട് മുത്താർ എന്നു വിളിച്ചത് പിൽക്കാലത്ത് ഈ ഗ്രാമത്തിന്റെ പേരായിമാറിയെന്നു കേൾക്കുന്നു. കാലക്രമത്തിൽ മുത്താർ മുട്ടാറായിത്തീർന്നു. മിത്രൻ എന്ന ഗ്രാമാധിപന്റെ പ്രദേശമായിരുന്നതിനാലാവാം മിത്രക്കരി എന്ന് ആ സ്ഥലത്തിന് പേരുണ്ടായത്.
ആരാധനാലയങ്ങൾ
- സെന്റ് ജോർജ് പള്ളി
- സെയിന്റ് തോമസ് പള്ളി
- കൊച്ചുകൊടുങ്ങല്ലൂർ കാവ് ദേവി ക്ഷേത്രം
- മഹാദേവ ദേവി ക്ഷേത്രം
- കൂട്ടുമ്മേൽ മഹാഗണപതി ക്ഷേത്രം
- പാറയിൽ പഞ്ചഭൂതേശ്വരി ക്ഷേത്രം
- ഇമ്മാക്കുലേറ്റ് കോൺസപ്ഷൻ പള്ളി (കോവേന്ത പള്ളി )
- മിത്രക്കരി ദേവി ക്ഷേത്രം
വാർഡുകൾ
- മിത്രക്കരി പടിഞ്ഞാറ്
- മിത്രക്കരി വടക്ക്
- മിത്രക്കരി ഈസ്റ്റ് എൽ പി എസ്
- കുമരംചിറ
- നാലുതോട്
- മുട്ടാർ വടക്ക്
- മുട്ടാർ കിഴക്ക്
- മുട്ടാർ സെൻറർ
- മുട്ടാർ തെക്ക്
- ഗോവേന്ത
- ചൂരക്കുറ്റി
- മിത്രമഠം
- ആലപ്പുറത്തുകാട്