കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 9 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


"വെണ്ണിലാവ്"---  കെ എം എം പ്ലാറ്റിനം ഫെസ്റ്റ്--2024

കെ എം എം എ  യു പി സ്കൂളിൻറെ 75 ആം വാർഷികാഘോഷം "വെണ്ണിലാവ്" 11 / 2 / 24 ന്  ആരംഭിച്ചു .വിദ്യാലയ പ്ലേറ്റിനം  ജൂബിലി യുടെ ഉദ്‌ഘാടനം പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ .എൻ .മുഹമ്മദ് ബഷീർ നിർവഹിച്ചു.ചടങ്ങിൽ പി ടി എ പ്രസിഡണ്ട് യു  ഹാരിസ് ബാബു അധ്യക്ഷനായിരുന്നു .ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ  പേഴ്സൺ ഭാഗ്യലക്ഷ്മി മനോജ് ,ഗിരീഷ് കാലടി എന്നിവരും ഇ.മുഹമ്മദ് കുഞ്ഞി  മാസ്റ്റർ ഹെഡ്മാസ്റ്റർ എം. മുജീബ് റഹ്മാൻ,എം ടി എ  പ്രസിഡണ്ട് സ്മിത പി  അഷ്‌റഫ് കണ്ണങ്ങാടൻ ,മുരളീധരൻ എം,കുട്ടിയാമു കെ.പി. പ്രസാദ് എന്നിവർ സംസാരിച്ചു .ഉദ്‌ഘാടന ചാടാഗിന് ശേഷം അനിൽ മങ്കട അവതരിപ്പിച്ച "ഇടനെഞ്ചിൻ  താളമോടെ" ഗസൽ സന്ധ്യയും ഉണ്ടായിരുന്നു  .10  ദിവസം നീണ്ടു നിൽക്കുന്ന കാർണിവൽ ,വിവിധ  പ്രദർശനങ്ങൾ  എന്നിവയും വാര്ഷികാഘോഷത്തിൻറെ ഭാഗമായി നടക്കും .

രണ്ടാം ദിവസം നടന്ന ചടങ്ങിൽ പഞ്ചായത്ത് ൈവസ് പ്രസിഡൻ്റ്സും ഖ പി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിനു ശേഷം "വണ്ടൂർ ബ്ലാക്ക് 3 ഡാൻസ് ക്രൂ " സിനിമാറ്റിക് ഡാൻസ് അരങ്ങേറി.

മൂന്നാം ദിവസത്തെ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ശിവശങ്കരൻ .വി നിർവ്വഹിച്ചു ചടങ്ങിൽ ഫോക്ലോർ ജേതാവ് സുരേഷ് തിരുവാലിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും തുടർന്ന് സുരേഷ് തിരുവാലിയും ടീമും അവതരിപ്പിച്ച "കനൽ തിരുവാലി " നാടൻ പാട്ടും അരങ്ങേറി.

നാലാം ദിവസത്തെ പ്രത്യേകതമാജിക് ഷോയും നാടകവുമായിരുന്നു. അന്നത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് മെമ്പർ രജില. സി ആയിരുന്നു

അഞ്ചാം ദിവസം പോരൂർ പഞ്ചായത്ത് മെമ്പർ സഫറംസി ഉദ്ഘാടനം ചെയ്തു കൂടാതെ പൂർവ്വ വിദ്യാർത്ഥി ഗാനമേളയും അരങ്ങേറി.

ആറാം ദിവസത്തിൽ കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു. ഉദ്ഘാടനം ചെയ്തത് പോരൂർ പഞ്ചായത്ത് മെമ്പർ സക്കീനയായിരുന്നു.

ആലിക്കോട് കലാസമിതിയുടെ കോൽക്കളിയും തിരുവാതിരയും,ശ്രുതി ഓർക്കസ്ട്ര വണ്ടൂരിൻ്റെ ഗാനമേളയും ഏഴാം ദിവസത്തെ മാറ്റുകൂട്ടി. പഞ്ചായത്ത് മെമ്പറായ അസ്‌ക്കർ മഠത്തിൽ ഉദ്ഘാടനവും ചെയ്തു

എട്ടാം ദിവസമായിരുന്നു "ഓർമ്മകൂടാരം" എന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം ഉണ്ടായിരുന്നത്. പരിപാടി ഉദ്ഘാടനം ചെയ്തത് മുൻപഞ്ചായത്ത് മെമ്പറും പൂർവ്വ അധ്യാപകനും ആയ മുഹമ്മദ് കുഞ്ഞി മാസ്റ്ററായിരുന്നു. "ഇശൽ തേൻകണം " എന്ന അനീസ് മാസ്റ്റർ നയിച്ച മാപ്പിളപ്പാട്ടുകൾ അന്നത്തെ ദിവസത്തെ മാറ്റുകൂട്ടി. അന്നത്തെ ഉദ്ഘാടനം വണ്ടൂർ ഡിവിഷൻ അംഗം കെ.ടി. അജ്മൽ നിർവ്വഹിച്ചു.

ഒമ്പതാം ദിവസത്തെ യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സ്‌നേഹഭവനത്തിൻ്റെ താക്കോൽ ദാനവും വണ്ടൂർ എം.എൽ.എ ശ്രീ എ. പി. അനിൽകുമാർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങളുമുണ്ടായിരുന്നു.

പത്താം ദിവസത്തെ സമാപന സമ്മേളനവും സർഗ്ഗോത്സവവും കലാ സാംസ്കാരിക സിനിമാ രംഗത്തെ പ്രശസ്തനായ ശ്രീ. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. "വെണ്ണിലാവ് " സപ്ലിമെൻ്റ് പ്രകാശനം ചെ യ്യുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു

പതിനൊന്നാം ദിവസത്തെ കെ എം.എം. പ്ലാറ്റിനം ജൂബിലി 2 K24 സമാപന സമ്മേളനം അസ്‌ക്കർ ആമയൂർ ഉദ്ഘാടനം നിർവ്വഹിക്കുകയും, "ഡിസ്റ്റെപ്സ് ഡാൻസ് യൂണിവേഴ്സ് മഞ്ചേരി " അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് ,ബ്രേക്ക് ഡാൻസ്, പോരൂർ പഞ്ചായത്ത് 13-ാം വാർഡ് കുടുംബശ്രീയുടെ കൈ കൊട്ടിക്കളി എന്നിവയോടെ സമാപിച്ചു.

പൂർവ്വ വിദ്യാർത്ഥി അധ്യാപകരുടേയും , പി ടി എ , എം.ടി.എ. അധ്യാപകർ, ജനങ്ങൾ എന്നിവരുടേയും സഹകരണത്താൽ 75-ാം വാർഷികാഘോഷം വൻവിജയമായിത്തീർന്നു. ജനങ്ങളുടെ മനസിൽ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് "വെണ്ണിലാവിൻ്റെ "കൊടിയിറങ്ങി.