സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ കോവിഡ് പോസിറ്റീവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ കോവിഡ് പോസിറ്റീവ് എന്ന താൾ സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ കോവിഡ് പോസിറ്റീവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് പോസിറ്റീവ് Covid Positive


സുഭാഷ് ഒരു പേരുകേട്ട ബിസിനസ് മാൻ ആയിരുന്നു. ഓഫീസിന്റെ നാലു മുറിക്കുള്ളിൽ തന്റെ ലാപ്ടോപ്പിന്റെ കൂടെ കഴിഞ്ഞിരുന്നു സുഭാഷിന് ഈ ലോക് ഡൗൺ വിശ്രമത്തിന്റെ കാലമായി തോന്നി. എങ്കിലും കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുഭാഷിന് ബോറടിക്കാൻ തുടങ്ങി. മൊബൈൽ ഫോൺ തുടങ്ങി പല അത്യാധുനിക സാമഗ്രികൾ ഉണ്ടെങ്കിലും അവയോടൂം മടുപ്പായി. സുഭാഷ് വീടിന്റെ മുറ്റത്തിറങ്ങി. ആദ്യം തന്നെ സുഭാഷിനെ വരവേറ്റത് ഇളംകാറ്റ് ആയിരുന്നു. ടൗണിലെ മലിനമായ വായു ശ്വസിച്ചിരുന്ന സുഭാഷിന് ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഈ കാലത്ത് ഇത്രയും അന്തരീക്ഷ മലിനീകരണം കുറഞ്ഞ ദിവസം ആദ്യമായിട്ടാണ്‌. അപ്പോഴാണ് അച്ഛൻ അകത്തുനിന്ന് പറയുന്നത് കേട്ടത് "അന്തരീക്ഷമലിനീകരണം നന്നായി കുറഞ്ഞൂന്ന്, ആരും പുറത്തിറങ്ങാത്തതു കൊണ്ടാ". സുഭാഷ് പതിയെ തന്റെമുറിയിലോട്ട് പോയി. സുഭാഷിന്റെ കുട്ടികൾ അവിടെ വെറുതെ ഇരിക്കുകയായിരുന്നു. സുഭാഷ് തന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട കളികൾ അവരോടൊപ്പം കളിച്ചു. പിന്നെ കുടുംബത്തിലെ എല്ലാവരെയും കൂ ട്ടിയും കളിച്ചു. എല്ലാവർക്കും നല്ലൊരു ഉന്മേഷം തോന്നി. സുഭാഷ് മനസ്സിൽ വിചാരിച്ചു "എന്റെ വീട്ടിൽ ഇത്രയും ആനന്ദമോ? മനുഷ്യർ വീട്ടിൽ ആയതുകൊണ്ട് മലിനീകരണം കുറഞ്ഞു. ഈ കാലത്ത് ഞാൻ വളരെ പോസിറ്റീവായി. എന്റെ സ്ട്രെസ്, ടെൻഷൻ എല്ലാം കുറഞ്ഞു. ഈ കാലത്തെ നാം അതിജീവിക്കുമ്പോൾ വീണ്ടും പഴയതുപോലെ ആകുമോ? മലിനീകരണം കുറഞ്ഞ ചുറ്റുപാടുള്ളതാ നല്ലത്. ചിലപ്പോൾ കാലാവസ്ഥാവ്യതിയാനം കാരണമായി രിക്കും കോവിട് 19 വന്നത്. അല്ല, ചിലപ്പോൾ മനുഷ്യൻ തന്നെയായിരിക്കും കാരണം. സുഭാഷ് ഒരുപാട് ചിന്തിച്ചു. തന്റെ ചിന്തകളെ അവൻ ചിത്രങ്ങളായി വരയ്ക്കാൻ തുടങ്ങി. തന്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന കലാകാരനെ അവൻ ഉണർത്തിയെടുത്തു. "സമയമില്ല എന്ന് പറഞ്ഞിരുന്ന മനുഷ്യന് ഇന്ന് വളരെയധികം സമയം ഉണ്ട്. ഈ കാലം അതിജീവിച്ചു കഴിഞ്ഞാൽ നാമെല്ലാം പുതിയ മനുഷ്യരാകും ". സുഭാഷ് ആരോടെന്നില്ലാതെ പറഞ്ഞു.


അൻമരിയ ബിനു
7 A സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - കഥ