സംവാദം:മൗവ്വഞ്ചേരി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:08, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ)

'നല്ല പാഠം' ഹരിത കേരളം മിഷന്റെ ഭാഗമായി മൗവ്വഞ്ചേരി യു പി സ്കൂളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പരിസ്ഥിതി ശുചിത്വം,പ്ലാസ്റ്റിക് നിര്‍മാര്‍ജനം തുടങ്ങിയവയെ ക്കുറിച്ച് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 'നാട്ടിലൊരു കൂട്ട്' ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കണയന്നൂര്‍ പ്രദേശത്ത് കുട്ടികള്‍ സ്വന്തമായി ഒരു റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളുമായുള്ള കുട്ടികളുടെ റാലി ഏറെ ആകര്‍ഷകമായിരുന്നു.കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ നോട്ടീസ് ഓരോ വീട്ടിലും നല്‍കി. രക്ഷിതാക്കല്‍ നല്ല പ്രോല്‍സാഹനമാണ് നല്‍കിയത്. വഴിനീളെ ഓരോ വീടിന്റെ മുന്നില്‍ വെച്ചും കുട്ടികളുടെ ഈ റാലിയെ രക്ഷിതാക്കല്‍ മധുരപലഹാരം സ്വീകരിച്ചിരുന്നു.ശുചിത്വ സുന്ദര ഹരിത വിദ്യാലയം നാടും നഗരവും ശുചിത്വ പൂര്‍ണമാക്കുന്നതോടൊപ്പം തന്നെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളും ഹരിത വിദ്യാലയമാക്കി മാറ്റാന്‍ കുട്ടികള്‍ ശ്രമിച്ചു.കുട്ടികള്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വിദ്യാലയത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ശുചിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു കഴുകി ഉണക്കി പഞ്ചായത്തിനെ ഏല്പ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് ചക്കരക്കല്ലില്‍ ഒരു റാലിയും കട സന്ദര്‍ശനവും നടത്തി. പ്ലാസ്റ്റിക് സഞ്ചിയുടെ വ്യാപനം എങ്ങിനെ കുറക്കാം എന്ന വിഷയത്തെക്കുറിച്ച് തയ്യാറാക്കിയ ലഖുലേഖ എല്ലാ കടയിലും കുട്ടികള്‍ വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ശ്രീ ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം വി അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് മെംബര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.