ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്
വിലാസം
മലയിന്‍കീഴ്

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
17-01-201744024




എന്റെഗ്രാമം

തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെ‌ടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .​എല്‍.പി.ബി.എസ്, എല്‍.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും ഐ.ടി.ഐ, സര്‍ക്കാര്‍ കോളേജും ഈ മലമുകളില്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു 1973-ല്‍ കുട്ടികളുടെ ബാഹുല്യം കാരണം സ്കൂള്‍ രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ==ഗൈഡ്സ്==
 .നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകള്‍ ഇവിടെയുണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി

  • ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
  • .വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.
  • ==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.==

ഗണിതം, സയ൯സ്, സോഷ്യല്‍ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകള്‍ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1973-1981 പി.ലളിതാംബിക അമ്മ 1981-1982 പി. കമലമ്മ 1982-1987 ഭഗവതിയമ്മ 1987-1988 കസ്തൂരിഭായി 1988-1990 വി. കൃഷ്ണമ്മാള്‍ 1990-1992 വി.കെ.രാജേശ്വരി 1992-1993 എ.പൊന്നമ്മ 1993-1994 ഗില്‍‍‍ഡാ ജോ൪ജ്ജ് 1994-2000 ബി.പത്മകുമാരി 2000-2001 വസന്തകുമാരി 2001-2002 പത്മജാദേവി 2002-2003 പ്രഭാകര൯ നായ൪ 2003-2005 കുമാരിഅംബിക 2005-2006 ത്രേസ്യാമ്മ വ൪ഗ്ഗീസ് 2006-2007 ഫാത്തിമാബായ് 2007-2008 ഉഷാദേവി 2008-2010 ജെ.വത്സലാഭാസ് 2010--2011 ഷീല. എം. എ 2011-2012 ശ്രീധരണി. എല്‍ 2012-2013 സ്റ്റീഫന്‍സണ്‍ 2013 സൂസമ്മ ജോര്‍ജ് 2013-2014 ഒാമന 2014-2015 സരസ്വതി 2015- എ.എസ്. രാജീവ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}