ഗവ. എൽ.പി.എസ്. കുന്നക്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28403glp (സംവാദം | സംഭാവനകൾ)
ഗവ. എൽ.പി.എസ്. കുന്നക്കാൽ
വിലാസം
KUNNACKAL
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201728403glp




................................

ചരിത്രം

എറണാകുളം ജില്ല, മുവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജ്, കുന്നയ്ക്കാൽ കരയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവു നികത്താൻ സ്ഥലവാസികൾ കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ സ്ക്കൂൾ.യാതൊരു വഴി സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ സ്ഥലത്തു നിന്നും കുഞ്ഞുങ്ങളെ വാളകം ഗവ.എൽ.പി.സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൻ തയ്യാറായിരുന്നില്ല. 1930ൽ സ്ഥലവാസികൾ കുന്നയ്ക്കാലിൽ ഒരു കെട്ടിടം പണി ആരംഭിച്ചെങ്കിലും 1945 ലാണ് അത് പൂർത്തീ കരിക്കാൻ കഴിഞ്ഞത്. പ്രാരംഭ വിദ്യാഭ്യാസം നിലത്തെഴുത്താശാന്മാരുടെ ചുമതലയിലാണ് നടത്ത വന്നിരുന്നത്.ആദ്യം ഇണ്ടിയ്ക്കൽ നാരായണൻ നായർ എന്ന ആശാനും പിന്നീട് നൂന്നൂറ്റിൽ പൈലി എന്ന ആശാനും നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. കുട്ടികളെ എഴുത്തിനിരുത്തുമ്പോഴുള്ള ദക്ഷിണയും നിലത്തെഴുത്ത് തീർന്ന് ഓല പഠിത്തം കഴിഞ്ഞ് പിരിയുമ്പോഴുള്ള ഗുരുദക്ഷിണയും ആയിരുന്നു അക്കാലത്തെ ശമ്പളം.

                  ആശാന്മാർ 2 പേരും പിരിഞ്ഞു പോയതിനു ശേഷം കെട്ടിടത്തിന്റെ സംരക്ഷണം സൺഡേ സ്കൂൾ  ഏറ്റെടുത്തെങ്കിലും അതും അവിടെ നിന്ന് മാറ്റി.അങ്ങനെയിരിക്കെ കെട്ടിടം സർക്കാരിന് വിട്ടുകൊടുത്താൽ സ്കൂൾ സർക്കാരിന്റെ ചുമതലയിൽ നടത്തിക്കൊള്ളുമെന്ന അറിവിൽ ഗവൺമെന്റിനെ സമീപിച്ച് നാട്ടുകാർ അപേക്ഷ നൽകുകയും 1953 ൽ അന്നത്തെ മുവാറ്റുപുഴ എം.എൽ.എ ശ്രീ എൻ.പി.വർഗീസ്, നടുവിലേ വീട്ടിലിന്റെ ശ്രമഫലമായി കെട്ടിടം കുന്നയ്ക്കാൽ വെസ്റ്റ് ഗവ.എൽ.പി.സ്കൂൾ ആയി അനുവദിക്കുകയും ചെയ്തു.നാലു ക്ലാസ്സുകൾക്കുള്ള സ്ഥലക്കുറവുമൂലം 40' x 20' എന്ന അളവിൽ ഒരു വിംഗ് കൂടി നാട്ടുകാർ പണി തീർത്തു. പിന്നീട് എം.എൽ.എ.ഫണ്ട് , എം.പി.ഫണ്ട് എസ്.എസ്.എ.ഫണ്ട് ഇവയുടെ സഹായത്താൽ എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Smt SOOSI PAUL
  2. Smt.P.N.SUJATHA.
  3. Sri.M.U.YACOB.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കുന്നക്കാൽ&oldid=227184" എന്ന താളിൽനിന്ന് ശേഖരിച്ചത്