ഉള്ളടക്കത്തിലേക്ക് പോവുക

എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24243 (സംവാദം | സംഭാവനകൾ)
എം.കെ.എം.എ.എം.എൽ.പി.എസ് പിള്ളക്കാട്
വിലാസം
പിള്ളക്കാട്,കോട്ടപ്പടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-201724243





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. നൂറു വർഷം കഴിഞ്ഞ സേവന പാരമ്പര്യമുള്ള ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ കീഴിൽ പൂക്കോട് വില്ലേജിൽ പിള്ളക്കാട് എന്ന രണ്ടാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. പണ്ട് ന്യുനപക്ഷ സമുദായത്തിൽപെട്ട ആളുകൾ താമസിക്കുന്ന ഈ പിന്നോക്ക പ്രദേശത്ത് പ്രസ്തുത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് ഈ മുസ്ലിം വിദ്യാലയം സ്ഥാപിതമായത്. ഇതിന് മുൻകൈ എടുത്തത് ശ്രീ. മാളിയമ്മാവ് കൊച്ചൗസേഫ് എന്ന വ്യക്തിയാണ്. അദ്ദേഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. എ എം എൽ പി എസ്, പിള്ളക്കാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം പിന്നീട് സ്ഥാപക മാനേജരോടുള്ള ബഹുമാനാർത്ഥമായി മാളിയമ്മാവ് കൊച്ചൗസേഫ് മെമ്മോറിയൽ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ (എം കെ എം എ എം എൽ പി സ്‌കൂൾ)എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വിദ്യാലയം ഇന്നും ബാലാരിഷ്ടതയിലാണ്. പഴയ പ്രി കെ ഐ ആർ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. എങ്കിലും അടച്ചുറപ്പുള്ള കെട്ടിടം പഠനപ്രവർത്തനത്തിന് ഉതകുന്നതാണ്. സ്വന്തമായി സ്ഥലമില്ലാത്തത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ശുദ്ധജല വിതരണത്തിന് കിണറും ആവശ്യത്തിന് ശൗച്യാലയങ്ങളും വൈദ്യത കണക്ഷനും വിദ്യാലയത്തിനുണ്ട്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടർ സൗകര്യം,പ്രിന്റർ,എൽസിഡി പ്രൊജക്ടർ എന്നിവയും നിരവധി പഠന സിഡികളും പഠനോപകരണങ്ങളും വിദ്യാലയത്തിലുണ്ട്. കൂടാതെ കുട്ടികൾക്ക് അത്യാവശ്യമായ കളിക്കും കായിക പരിശീലനത്തിനുമുള്ള പ്രാഥമിക തലത്തിലുള്ള ഉപകരണങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്സ് ആൻറ് ഗൈഡ്‌സ്, ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, സോഷ്യൽ വെൽഫെയർ സെന്റർ, പരിസ്ഥിതി ക്ലബ്ബ് , കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞം

പിന്നേയും...........

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.631190, 76.036325 | width=800px | zoom=16 }}