ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

18731arabi.jpg

പ്രവേശനോത്സവം

                   ഈ വർഷത്തെ പ്രവേശനോത്സവം മികവാർന്ന രീതിയിൽ ആഘോഷിച്ചു. എല്ലാ കുട്ടികൾക്കും cap വിതരണം ചെയ്തു.

നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രവേശനോത്സവം മുനിസിപ്പൽ ചെയർമാർ ശ്രീ. പി ഷാജി ഉദ്ഘാടനം ചെയ്തു.HM in Charge സുമ ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർശ്രീമതി അജിത, സമീപ വാർഡ് കൗൺസിലർ സക്കീന സൈദ് എന്നിവർ പങ്കെടുത്തു. BPC ജയൻ സാർ ആശംസകൾ അറിയിച്ചു.

              ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥി ശ്രീ ശങ്കരനാരായണൻ സാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. ശേഷം മിഠായി വിതരണവും പായസ വിതരണവും നടന്നു.

   ബഷീർ ദിനം

ബഷീർ ദിനമായ ജൂലൈ 5 ന് വിവിധ ക്ലബ്ബുകളുടെ സംയുക്തഉദ്ഘാടനം നടന്നു. ശ്രീ . സുനിൽ പേഴുങ്കാടാണ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രസകരമായ ക്ലാസ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം.ബഷീറിൻ്റെ കൃതികളുടെ പേരെഴുതിയ ഓർമ മരം, ബഷീർ അനുസ്മരണം.ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

2024 18731-basheer dinam.jpg



ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ

ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ ബോധവത്കരണ ക്ലാസ്സ്, പ്ലക്കാർഡ് നിർമ്മാണം. വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നീ പരിപാടികളോടെ ആചരിച്ചു. രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

18731HIROSHIMA.jpg




പിറന്നാളൂട്ട്

വലിയ ഒരു പരിസ്ഥിതി പ്രശ്നം രമ്യമായി പരിഹരിച്ചതാണ് "പിറന്നാളൂട്ട്" എന്ന ആശയം. പിറന്നാൾ ആഘോഷ സമയത്ത് സ്കൂളിൽ കുമിഞ്ഞുകൂടിയിരുന്ന മിഠായി കടലാസുകൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.ആ മിഠായിക്ക് ചെലവാക്കിയിരുന്ന ചെറിയ തുകകളെല്ലാം ഓരോ മാസവും പിറന്നാളാഘോഷിക്കുന്ന കുട്ടികൾ ഒന്നു ചേർന്ന് ഒരു ദിവസം ഉച്ച ഭക്ഷണത്തിലേക്ക് സ്‌പെഷൽ വിഭവങ്ങൾ സംഭാവന ചെയ്യുന്നതിലേക്ക് മാറി. എല്ലാ മാസവും ഒരു ദിവസം പിറന്നാളുകാരുടെ പായസവും, ബിരിയാണി , ചിക്കൻ മുതലായ വിഭവങ്ങളുമായി സ്കൂളിന്റെ തനതു പ്രവർത്തനമായി വിജയകരമായി മുന്നോട്ട് പോകുന്നു.

18731pirannalootu.jpg



മധ‍ുരം മലയാളം

ജൂലൈ 19 വായന ദിനം ലയൺസ് ക്ലബുമായി സഹകരിച്ചു വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലയൺസ് ക്ലബ് പ്രവർത്തകർ മാതൃഭൂമി പത്രം സ്‌പോൺസർ ചെയ്തു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി.

18731 reading day.jpg