കണ്ണാടി യു പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പഠനത്തെയും പരീക്ഷകളെയും മത്സരബുദ്ധിയോടെ സമീപ്പിക്കുന്ന ഈ കാലഘട്ടത്തിൽ പഠ്യേതര പ്രവർത്തനങ്ങൾ കുട്ടിൾക്കു ഊർജവും നേട്ടവും നൽകുന്നു .വിവിധ ക്ലബ്ബുകളുടെ കീഴിൽ ദിനാചരണങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്വിസുകൾ ,ചർച്ചകൾ ,ഡ്രൈ ഡേ ,വീഡിയോ പ്രദർശനങ്ങൾ ,കൃഷിയിട നിർമ്മാണം എന്നിവ നടത്തപ്പെടുന്നു .ആഴ്ചയിൽ രണ്ടു ദിവസം കുങ്ഫു ,യോഗ ക്ലാസുകൾ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു .കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ബാലവേദികൾ അവസരം നൽകുന്നു .കവിതകൾ ,നാടകം ,നൃത്തം ,മിമിക്രി ,നാടൻപാട്ടുകൾ മറ്റു സർഗാത്മക വാസനകൾ ഈ വേദികളിൽ അരങ്ങേറുന്നു .

മാർച്ച് 8 വനിതാദിനം .

മാർച്ച് 8 വനിതാദിനം കണ്ണാടി  ഗവ.യു .പി. സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.മൂന്ന് പതിനൂറ്റാണ്ടിലേറിയായി സ്നേഹവാത്സല്യത്തോടെ സ്കൂളിലെ കുട്ടികൾക്ക് അന്നം വിളമ്പുന്ന ശ്രീമതി.രമണിയമ്മയെ ഈ ദിനത്തോടനുബന്ധിച്ചു പൊന്നാട നൽകി ആദരിച്ചു. ഈ ചടങ്ങിന് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പ്രധാനാദ്ധ്യാപകൻ ശ്രീ വി. വിത്തവാൻ സർ ആയിരുന്നു. മറ്റദ്ധ്യാപകർ ആശംസകൾ അർപ്പിച്ചു.പുസ്തക മഴ  വായനപ്പുഴ

വായനോത്സവം

പുസ്തക മഴ  വായനപ്പുഴ

2022 -23അധ്യയന വർഷത്തിൽ കുട്ടികൾക്കായുള്ള ആദ്യപദ്ധതി ,കുട്ടികളെ വായനയുടെ ലോകത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി സ്കൂൾ ലൈബ്രറി പ്രയോജനപെടുത്തുക എന്നതാണിതിന്റെ ലക്ഷ്യം.പുസ്തകവായന ശാരീരികവും മാനസികവുമായ ആരോഗ്യം നൽകും .