സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31072 (സംവാദം | സംഭാവനകൾ) (''''ടീൻസ് ക്ലബ്'''       ഈ വർഷം സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു . കുട്ടികളുടെ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടീൻസ് ക്ലബ്

      ഈ വർഷം സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു . കുട്ടികളുടെ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം ഈ ക്ലബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിങ്  കൊടുത്തു.

ഹിന്ദി ക്ലബ്

      കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള ഇഷ്ടം വർധിപ്പിക്കുന്നതിനായി  ഹിന്ദി ക്വിസ് മത്സരങ്ങളും ചാർട്ട് വർക്കുകളും ചെയ്യുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി ഡേ വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഹിന്ദി അസ്സെംബ്ലിയും നടത്തി വരുന്നു.

ലഹരിവിരുദ്ധ ക്ലബ്

         കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ മനസിലാക്കി കൊടുക്കുന്നതിനും സ്കൂളിൽ ലഹരി ഉപയോഗം തടയുന്നതിനുമായി ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കൂടാതെ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു .