ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു

  • ജ‍ൂൺ 1 പ്രവേശനോത്സവം

2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു. മെയ് അവസാനവാരം തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു. പ‍‍ൂക്കള‍ും ക‍ുരുത്തോലയ‍ും കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു. രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്ക‍ൂളിലേക്കാനയിച്ച‍ു. തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

  • ജ‍ൂൺ 5 പരിസ്ഥിതി ദിനാഘോഷം

'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി. ഹെഡ്‍മാസ്‍ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്ക‍ൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു. തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വൈക‍ുന്നേരം 3 മണിക്ക് ജെ. ആ‍. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു. DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

  • ജ‍ൂൺ 19 വായനാ ദിനം

വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു. അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും ക‍ുട്ടികൾ വായനാദിന സന്ദേശം നൽകി. ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഏറെ നന്നായി. പോസ്ററർ പ്രദർശനവും സമ്മാനവിതരണവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളുടെ വായനാ മത്സരം, കവിതാലാപന മത്സരം, കഥാ രചനാ മത്സരം എന്നിവ നടന്നു.

ജ‍ൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗാ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾക്ക് യോഗാപരിശീലനത്തിൻെറ ആവശ്യകതയെക്ക‍ുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഉതക‍ുന്ന പോസ്റററുകൾ നൽകി. പ്രത്യേക അസംബ്ലി ചേർന്ന് വിശദീകരിച്ചു.

ജ‍ൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരിവിരുദ്ധ ദിനത്തോടന‍ുബന്ധിച്ച് ക്ലാസ് തലത്തിൽ വിഷയം നൽകിക്കൊണ്ട് പോസ്ററർ രചനാ മത്സരം സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ ക്ലാസെടുത്തു. ഓരോ കുട്ടിയും ഓരോ പ്ലക്കാർഡ് വീതം നിർമ്മിച്ച് ക്ലാസ്സ് തലത്തിൽ അവ ഡിസ്പ്ലേ ചെയ്തു. കാഞ്ഞങ്ങാട് ശിശുസൗഹൃദ പോലീസ്, എസ്. ഐ കൺട്രോൾ റൂം കാഞ്ഞങ്ങാട് 9ാം ക്ലാസിലെ ക‍ുട്ടികൾക്ക് ലഹരി ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ സ്വാഗതം കൺവീനർ ശൈലജ, അധ്യക്ഷൻ ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ.

ജ‍ൂലായ് 5 ബഷീർ ദിനം

ബഷീർ ദിനം, വ്യത്യസ്തങ്ങളായ പരിപാടികളോടെ ആസൂത്രണം ചെയ്തു. മഴ കാരണം 5ന് നടക്കേണ്ട പരിപാടികൾ 10ന് ബഷീർ ദിന ക്വിസ്സോടെ ആരംഭിച്ചു. ബഷീർ---ദ മാൻ എന്ന ഡോക്യുമെൻ്ററി പ്രദർശനം 11ന് സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. 12ന് കാരിക്കേച്ചർ [ബഷീർ കഥാപാത്രങ്ങൾ], ക‍ൃതികളുടെ മുഹൂർത്തങ്ങളിലൂടെ [ വീ‍‍‍‍‍‍ഡിെയോക്ലിപ്പ്] ബഷീർ പതിപ്പ് ഇവ നടന്നൂ

ജൂലായ് 11 ജനസംഖ്യാദിനം

ജനസംഖ്യാദിനത്ജൂലായ് 11 ജനസംഖ്യാദിനം തോടനുബന്ധിച്ച് ക്ലബുകൾ തരത്തിൽ 'ഇന്ത്യയും ജനസംഖ്യയും' എന്ന വിഷയത്തെ

ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു. കൺവീന൪ ആമിന ടീച്ചറുടെ നേത്രത്വത്തി‍ൽ അധ്യോപകരുടെ സഹകരണത്തോടെ

നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടി.

ജൂലായ് 14 സീഡ് ക്ലബ് ഉദ്‌ഘാടനം

പള്ളിക്കര സ്കൂളിൽ ആദ്യമായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനത്തിന് ഹെഡ്മാസ്റ്റർ സുരേഷ് മാഷ് ഔഷധ ചെടി നട്ടുകൊണ്ട് തുടക്കം കുറിച്ചു. സീഡ് കൺവീനർ [ലിജി ടീച്ചർ] നേതൃത്വം നൽകിക്കൊണ്ട് ഔഷധ തോട്ട നിർമ്മാണത്തിനായി കുട്ടികളെ നിയോഗിച്ചുകൊണ്ട് നിലമൊരുക്കി.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ് നിർമാണം ക്ലാസ് തലത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സസ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ക്വിസ് മത്സരം ചന്ദ്രനിലേക്ക്- വീഡിയോ പ്രദർശനവും നടന്നു.

ജൂലൈ 20- ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ്

ജൂലൈ 20 വ്യാഴാഴ്ച 10 മണിക്ക് ക്യാമ്പ് , പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴ ഉദ്‌ഘാടനം ചെയ്തു. അധ്യക്ഷൻ സത്താർ തൊട്ടി, എം ബി ഷാനവാസ് എന്നിവർ ആശംസ അറിയിച്ചു. സുരേഷ് മാഷ് സ്വാഗതവും ശ്രീജിത്ത് മാഷ് നന്ദിയും അറിയിച്ചു.

ജൂലൈ 24-ശ്രദ്ധ ഉദ്‌ഘാടനം

ശ്രദ്ധ- മികവ് പരിപാടി ഉദ്‌ഘാടനം ഹെഡ്മാസ്റ്റർ കെ വി സുരേഷ് മാസ്റ്റർ നിർവഹിച്ചു. കോഓർഡിനേറ്റർ ജയരാജൻ മാസ്റ്റർ സ്വാഗതവും ഷൈന ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ നന്ദിയും പറഞ്ഞു. 45 കുട്ടികൾ ശ്രദ്ധ ക്ലാസ്സിൽ മികവിനായി അണിനിരന്നു.

ജൂലൈ 26

കണ്ടൽ ദിന ബോധവത്കരണ ക്ലാസ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത് കുട്ടികൾക്ക് ക്ലാസ് നൽകി. കോഓർഡിനേറ്റർ ലിജി ടീച്ചർ ക്ലാസ്സെടുത്തു.

ജൂലൈ 29- വാങ്മയം

വാങ്മയം ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരീക്ഷ നടത്തി. എഴുത്തുപരീക്ഷയിൽ വാങ്മയം ഭാഷാ പ്രതിഭകളായി ഫാസില എം എ (10A) , ശ്രേയ കെ (8C) എന്നിവരെ തിരഞ്ഞെടുത്തു.

ജൂലൈ 31-സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ്

സ്കൂൾ തല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടന്നു. മത്സരത്തിൽ, ശ്രേയ (8C) , അനന്യ (8A), അൻസിൽ (9A) എന്നിവർ വിജയിച്ചു.

1988 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് അലമാര തുടങ്ങിയ ഫർണീച്ചറുകൾ കൈമാറി.

ഓഗസ്റ്റ് 2

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇലക്കറികളിൽ വൈവിധ്യം തേടി കുട്ടികൾ' - സീഡ് 2023- വിവിധങ്ങളായ ഇലക്കറികളാൽ സമ്പുഷ്ടമായിരുന്നു ഇലക്കറി മേള. എസ് . എം സി ചെയർമാൻ ഷാനവാസ് എം ബി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ്, ബീന ടീച്ചർ, ലിജി ടീച്ചർ, മകേഷ്‌ മാഷ് എന്നിവർ സംസാരിച്ചു.