എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനതപുരം ജില്ലയിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ പുലിയൂർക്കോണം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു റ്വിദ്യാലയമാണ് ശങ്കര വിലാസം അപ്പർ പ്രൈമറി സ്കൂൾ . 1962- ൽ പുലിയൂർക്കോണത്ത് എസ്.വി.യു.പി.സ്കൂൾ സ്ഥാപിച്ചു.തെക്കതിൽ വീട്ടിൽ ശ്രീ കുഞ്ഞുരാമക്കുറുപ്പിന്റെയും ശ്രീ കുഞ്ഞുക്രിഷ്ണ കുറുപ്പിന്റെയും ആശ്രാന്തപരിശ്രമത്താൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കാനായത്.ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു പുലിയൂർക്കൊണം എസ്.വി.യു.പി. സ്കൂൾ. കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 150 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സ്മാർട്ട് ക്ലാസ് റൂം എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.