ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്/എന്റെ ഗ്രാമം
കച്ചേരിക്കുന്ന്
കോഴിക്കോട് വലിയ മാങ്കാവിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശമാണ് കച്ചേരിക്കുന്ന്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഒരു അംശകച്ചേരി (പണ്ടുകാലത്ത് വില്ലേജ് ഓഫീസിനെ അംശകച്ചേരി എന്നാണ് ഇവിടങ്ങളിൽ അറിയപ്പെട്ടിരുന്നത് ) നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആയതിനാലാണ് ഈ പ്രദേശത്തിന് കച്ചേരിക്കുന്ന് എന്ന് പേര് ലഭിക്കാൻ കാരണം. പണ്ടുകാലത്ത് ആയോധനകലകൾ അഭ്യസിപ്പിക്കാൻ വേണ്ടി കളരികൾ ഇവിടെ സ്ഥിതി ചെയ്തിരുന്നു. ഏറെ പ്രസിദ്ധമായ പാറേമ്മൽ ശ്രീകൃഷ്ണ ക്ഷേത്രം കച്ചേരിക്കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ ക്ഷേത്രം അക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. കച്ചേരി കുന്നിനോടു ചേർന്ന് ഒരുതണ്ണീർത്തടം നിലനിന്നിരുന്നു. പണ്ടുകാലത്ത് കുട്ടികൾ നീന്തൽ പഠിക്കാൻ ആശ്രയിച്ചിരുന്ന ഈ തണ്ണീർത്തടം നഗരവൽക്കരണത്തോടെ മൺമറഞ്ഞു പോയി.
ആരാധനാലയങ്ങൾ

തൃശ്ശാല ഭഗവതി ക്ഷേത്രം
ഏകദേശം 500 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം സാമൂതിരി രാജാവ് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ആണെന്ന് വിശ്വസിക്കപ്പെടുന്നു.
കുന്നത്ത് ഭഗവതി ക്ഷേത്രം

കച്ചേരികുന്നിൽ സ്ഥിതിചെയുന്ന പ്രധാനപെട്ട ഒരു ആരാധനാലയമാണ് കുന്നത്ത് ഭഗവതി ക്ഷേത്രം.എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ ഇവിടെ ഉൽസവം നടത്താറുണ്
തളീക്കുന്നു മഹാ ശിവക്ഷേത്രം
തളികൂന്നു മഹാശിവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.സാമൂതിരിയുടെ കോവിലകം നിലനിന്നിരുന്ന സ്ഥലം എന്നറിയപെടുന്നു
പൊതുമേഖലാ സ്ഥാപനങ്ങൾ

സരസ്വത് ഭവൻ കൊമ്മുനിറ്റ്ി ഹാൾ
കച്ചേരികുന്നിലെ ഒരു പൊതുസ്ഥാപനമാണിത്ത്.സാമൂഹിക പരിപാടികൾ ഇവിടെ വെച്ച് നടത്തപെടുന്നു.
സ്ഥാപനങ്ങൾ
കല്പക തീയേറ്റർ

വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തുള്ള ജനങ്ങളുടെ സിനിമാസ്വാദനത്തിനുള്ള പ്രധാന ഉറവിടമായിരുന്നു. വർഷങ്ങൾക്കിപ്പുറം ന്യൂജൻ മൾട്ടിപ്ലക്സുകളുടെ വരവോടെ വളരെ ശോച്യാവസ്ഥയിലാണ് ഇത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.