ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ/എന്റെ ഗ്രാമം
ദൃശ്യരൂപം
ജി.എച്ച്.എസ്.പാമ്പനാർ /എന്റെ ഗ്രാമം
പാമ്പനാർ
മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്.
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.
കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ടുമുടി, കരടിക്കുഴി തുടങ്ങിയവ പ്രദേശങ്ങൾ.