അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്
2023-24
ജനുവരി 4.മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. 2024 മാർച്ച് നാലാം തീയതി എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും മനോധൈര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പരിശീലകനായ ഫാദർ ഡൊമിനിക് ആണ് വിദ്യാർത്ഥികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തിയത്. പത്താം ക്ലാസ് പരീക്ഷയോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക് പൊതുവേ ഉണ്ടാകാറുള്ള മാനസിക സംഘർഷം ലഘൂകരിക്കുകയും ആത്മവിശ്വാസത്തോട് കൂടി പരീക്ഷയെ അഭിമുഖീകരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണെന്ന് ഫാദർ ഡൊമിനിക് വിദ്യാർഥികളെ ഓർമിപ്പിച്ചു. വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിന് അനുകൂലമായ പാട്ടുകളും കഥകളും വീഡിയോകളും ഉൾപ്പെടുത്തിയുള്ളതായിരുന്നു ഫാദർ ഡൊമിനിക്കിന്റെ ക്ലാസ്. ഇത് വിദ്യാർത്ഥികൾക്ക് തികച്ചും ആസ്വാദ്യകരമായിരുന്നു. സമയബന്ധിതമായി വിഷയങ്ങൾ പഠിച്ചു തീർക്കേണ്ടതിൻറെയും,വിവിധ കാര്യങ്ങൾക്കായി സമയം ക്രമപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഫാദർ ഓർമ്മിപ്പിച്ചു.
ഒൿടോബർ 25.സാമൂഹ്യമാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.
സമൂഹത്തിൽ വർദ്ധിച്ച് വരുന്ന സാമൂഹ്യ മാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു . സുൽത്താൻബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ ശ്രീമതി ഗ്രേസി ടീച്ചറാണ് ക്ലാസ് കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ യൂട്യൂബ്, ഫേസ്ബുക്ക് ,instagram തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് ശ്രീമതി ഗ്രേസിടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഇന്ന് യൂട്യൂബിലൂടെയും ഫേസ്ബുക്ക് മറ്റും ധാരാളം വ്യാജ വാർത്തകളും വീഡിയോകളും പ്രചരിക്കുന്നുണ്ട് .അവയ്ക്കെതിരെ ജാഗരൂകരായിരിക്കണം. ഫേസ്ബുക്കിൽ സൗഹൃദങ്ങൾ സ്ഥാപിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. വ്യാജ പ്രൊഫൈൽ ഫോട്ടോകൾ വെച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നവരുണ്ട്. സൗഹൃദം നടിച്ച് അടുപ്പം കാണിക്കുകയും പിന്നീട് വഞ്ചിക്കപ്പെടുകയുംചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. ടീച്ചർ ഓർമിപ്പിച്ചു. ചടങ്ങിന് ശ്രീ സജി ആൻറണി സാർ സ്വാഗതവും ശ്രീ ജോയ് സാർ നന്ദിയും ആശംസിച്ചു.
2022-2023
ഒക്ടോബർ 29. എസ്എസ്എൽസി പരീക്ഷ തയ്യാറെടുപ്പ് പരിശീലന പരിപാടി.
വരുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി എസ്എസ്എൽസി പരീക്ഷ തയ്യാറെടുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ശ്രീമതി മേരി ജോൺ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു അധ്യാപികയായ. ആത്മവിശ്വാസത്തോടുകൂടി നേരിടുന്നതിനും നന്നായി പരീക്ഷ എഴുത എഴുതുന്നതിനും വേണ്ട മാർ മാർഗനിർദേശങ്ങളിൽ നൽകി .
ഒക്ടോബർ 13. മോട്ടിവേഷൻ ക്ലാസ്സ് നടത്തി
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, വ്യക്തിത്വ വികസനത്തിനുമായി മോട്ടി വേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ശ്രീ. മിഥുൻ ബത്തേരി ക്ലാസ്സിന് നേതൃത്വം നൽകി.
കൗൺസിലിംഗ്
സ്കൂളിൽ വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയോ മറ്റെന്തെങ്കിലും മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കാവശ്യമായ കൗൺസിലിംഗ് നൽകുന്നു. സ്കൂളിലേക്ക് നിയോഗിക്കപ്പെട്ട കൗൺസിലർ സിസ്റ്റർ ആഷ്‌ലി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിയ്ക്കുന്നു. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള
വിദ്യാർഥികൾക്ക് അത് നൽകുന്നു..