വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2023- 24 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

        2023 -2024 ലേ അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ഉടനെ സ്കൂൾതലവും തുടർന്ന് ക്ലാസ് സ്ഥലവും ഗൃഹതലവും പ്രവേശനോത്സവം നടത്തി. ക്ലാസ് സ്ഥലം ക്ലാസ് ടീച്ചേഴ്സും ഗൃഹതലം രക്ഷിതാക്കളും നിർവഹിച്ചു. ഗൃഹതലത്തിൽ നടത്തിയ പരിപാടികളുടെ വീഡിയോ ക്ലിപ്പ് ക്ലാസ് രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ചു. സ്കൂൾതല പ്രവേശനോത്സവത്തിന്റെ നടപടിക്രമങ്ങൾ നോട്ടീസ് രക്ഷിതാക്കൾക്ക് എത്തിച്ചു കൊടുത്തു. തൽസമയം അത് കാണാനുള്ള ലിങ്ക് ജൂൺ 1 - തീയതി 7 മണിക്ക് കുട്ടികൾക്ക് അയച്ചുകൊടുത്തു.ദിനാചരണപ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം,[2]

ജൂൺ 14 ലോക രക്തസാക്ഷി ദിനം

ജൂൺ 21 സംഗീത ദിനം

ജൂൺ 23 ലോക ഒളിമ്പിക് ദിനം

ജൂൺ 19 വായനാദിനം

ജൂൺ 21 യോഗാ ദിനം

ആഗസ്റ്റ് 17 കർഷക ദിനം

ഈ ദിനങ്ങളുമായി ബന്ധപ്പെട്ട രചനാമത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരം ,ക്വിസ് മത്സരം എന്നിവ ക്ലാസ് തലത്തിലും യുപി ,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗത്തിലും നടത്തി. മത്സര വിജയികളെ കണ്ടെത്തി അനുമോദിച്ചു.യോഗ ദിനത്തിൽ ഡോക്ടർ സുനന്ദ് ടി എസ് രാജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറുക്കത്തിന്  അയവ് വരുത്തുന്ന രീതിയിൽ യോഗ പരിശീലനം ഓൺലൈനായി നടത്തി. കൂടാതെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച്  ബോധവൽക്കരണവും നടത്തി.വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു.

പഠനസാമഗ്രി വിതരണം

മൊബൈൽ ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ ,രക്ഷിതാക്കൾ  , വിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ  തുടങ്ങിയവരുടെ സന്നദ്ധ സഹായത്തോടെ മൊബൈൽ ഫോൺ വാങ്ങാൻ സാധിച്ചു. അധ്യാപകർ ഗ്യഹ സന്ദർശനം നടത്തി തികച്ചും അർഹരായവർക്ക് തന്നെയാണോ പഠനോപകരണങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തി.

സ്വാതന്ത്ര്യദിനാഘോഷം എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെഅനുമോദിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.[3]