ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ല കലോത്സവം 2023

‍ഡിസമ്പർ 5,6,7,8,9 തിയ്യതികളിൽ പാലക്കാട് നടന്ന ജില്ല കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വട്ടേനാട് സ്കൂൾ പങ്കെടുത്തു. നാടകം, ദഫ്‍മ‍ുട്ട്, ഉറുദ് ഗസൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി

സബ്‍ജില്ല കലോത്സവം 2023

2023- 2024 അക്കാദമിക് വർഷത്തെ സബ്‍ജില്ല കലോത്സവം നവമ്പർ 18, 19, 20, 21, 22, 23 തിയ്യതികളിൽ പെരിങ്ങോട് സ്കൂളിൽ വെച്ച് നടന്നു. എച്ച്. എസ്. ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും എച്ച്. എസ്. അറബിക് വിഭാഗം മൂന്നാം സ്ഥാനവും എച്ച്. എസ്. സംസ്കൃതം വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും വട്ടേനാട് സ്കൂൾ നേടി. യു പി ജനറൽ, യു പി അറബിക് എന്നീ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്കൃതം വിഭാഗത്തിൽ അഞ്ചാം സ്ഥാനവും വട്ടേനാട് സ്കൂൾ കരസ്ഥമാക്കി.

ചുമർ പെയ്‍ന്റിങ് മത്സരം

വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ നമ്മുടെ സ്കൂൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു