മൗണ്ട് കാർമ്മൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവർത്തിപരിചയ ക്ലബ്ബ്

വർക്ക്എക്സ്പീരിയൻസ് ക്ലബ്

സ്‌കൂളുകളിൽ പ്രവർത്തി പരിചയം വിഷയമായി ആരംഭിച്ച കാലം മുതൽ പ്രവർത്തിപരിചയ ക്ലബ്ബും നിലവിൽ വന്നു .ആദ്യ കാലങ്ങളിൽ തയ്യലിനായിരുന്നു പ്രാധാന്യം. 1980 കാലഘട്ടമായപ്പോൾ കരകൗശല വസ്തു നിർമ്മാണം, ക്ലേ മോഡലിംഗ്, ചിത്ര രചന ,മെറ്റൽ എമ്പോസിങ് ,പാവനിർമ്മാണം ,പപ്പറ്ററി നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ,ഒറിഗാമി ഇങ്ങനെ ക്ലബ്ബങ്ങൾക്കു കൂടുതൽ രസകരവും ഉന്മേഷദായകവുമായ വസ്തുക്കൾ നിർമ്മിച്ചു തുടങ്ങി .ഫാബ്രിക് പെയിന്റിംഗ്, ബീഡ് വർക്ക് ,ഓർണമെന്റ് നിർമ്മാണം തുടങ്ങി കാലത്തിന്റെ മാറ്റമനുസരിച്ചു കരകൗശലവസ്തു നിർമ്മാണത്തിലും മാറ്റങ്ങൾ വന്നു .റോസമ്മ ടീച്ചറിന്റെ കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ ക്ലബ്ബ് അംഗങ്ങൾ തിളങ്ങി നിന്നു .പിന്നീട് സി.യിവറ്റ് ,സി .ജയഭാരതി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കപ്പെട്ടു .ലൈബ്രറി ബുക്ക് ബൈൻഡിങ് ,പേപ്പർ ക്യാരി ബാഗ് നിർമ്മാണം ,ഫയൽ നിർമ്മാണം, മെറിറ്റ് ഡേ ,ആനുവൽ ഡേ ഇവയ്ക്കാവശ്യമായ സ്റ്റേജ് ഡെക്കറേഷൻ പൂക്കൾ ,ബൊക്കെകൾ ഇവയുടെ നിർമ്മാണം എല്ലാം ക്ലബ്ബ് അംഗങ്ങളുടെ കഴിവുകൾ വിളിച്ചോതുന്നവയായി മാറി . സ്ക്കൂൾ തലത്തിൽ മുപ്പത് ഇന മത്സരങ്ങൾ പ്രവർത്തിപരിചയ ക്ലബ്ബിന്റ ഭാഗമായി നടത്താറുണ്ട് . സബ്ജില്ലാതല പ്രവർത്തിപരിചയ മേളയിൽ ഹൈസ്ക്കൂൾ, യു,പി.വിഭാഗങ്ങളി‍ൽ ഓവറോൾ ലഭിച്ചു പോരുന്നു . ജില്ലാതലത്തിൽ നടത്തിയ മൽസരങ്ങളിൽ എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ബീഡ് വർക്ക്, പാവ നിർമ്മാണം, കുട്ടിയുടുപ്പ് നിർമ്മാണം എന്നീ ഇനങ്ങളിൽ മിക്ക വർഷവും സമ്മാനം നേടാറുണ്ട് .

വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ

🔹🔹🔹🔹🔹🔹🔹 അസംസ്കൃത വസ്തുക്കൾ,  ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യമാക്കുന്നത്. ജീവിത നൈപുണ്യങ്ങളുടെ വികാസത്തിലൂടെ ദേശീയ വിസനത്തിന് തന്റേതായ സംഭാവനകൾ നൽകാൻ പ്രവർത്തി പഠനം വ്യക്തിയെ സഹായിക്കുന്നു. തൊഴിലിനോട് ആഭിമുഖ്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്നതുതന്നെയാണ് പ്രവർത്തി പഠനത്തിന്റെ സുപ്രധാനമായ ലക്ഷ്യം.

▪️ മാനവ ശേഷി വികസനം.

▪️ തൊഴിൽ സന്നദ്ധത.

▪️ ഉൽപാദന രംഗത്തെ ശാസ്ത്രീയത്വം.

▪️ സന്തുലിത വ്യക്തി

വികസനം.

▪️ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തൽ

പ്രവർത്തി പഠനത്തിന്റെ മറ്റ് ലക്ഷ്യങ്ങളാണ്.