ജി എച്ച് എസ് കുറ്റിക്കോൽ/ആനിമൽ ക്ലബ്ബ്
ആട് വളർത്തൽ പദ്ധതി
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ നടത്തിവരുന്ന ആടു വളർത്തൽ പദ്ധതി വിജയകരമായി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. പഠനത്തോടൊപ്പം ചെറിയ വരുമാന മാർഗ്ഗം എന്ന നിലയ്ക്കാണ് 2018 ഒക്ടോബറിൽ ഈ പദ്ധതി ആരംഭിച്ചത്. ആടു വളർത്തൽ താൽപര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്ത് ആദ്യഘട്ടത്തിൽ 15കുട്ടികൾക്ക് നൽകുകയും അടുത്ത വർഷം അവയുടെ കുഞ്ഞുങ്ങളെ അടുത്ത 15കുട്ടികൾക്ക് നൽകുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ കാലയളവിൽ മൂന്ന് കുട്ടികൾക്ക് ആട് വിതരണം ചെയ്യുകയുണ്ടായി.