സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടിക/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം - 2023

ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി. സൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി രാവിലെ 11 മണിക്ക് നടത്തി. പി.റ്റി.എ പ്രസിഡണ്ട് ശ്രീ സിനോ ജോസ് അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ജിമ്മി അബ്രാഹം ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ റവ.ഫാ.ജിജോ വാതേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങളും പoനോപകരണങ്ങളും നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജി പി എ എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്യദിനാഘോഷം . 2023 ആഗസ്റ്റ് 15

ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് എൽ .പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ജിജോ വാത്തേലിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡണ്ട് ശ്രീ സിനോ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കായി പതാക നിർമ്മാണം, പ്രസംഗ മത്സരം ,ഡിസ്പ്ലേ, സ്വാതന്ത്ര്യദിന പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. പായസം വിതരണത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.