ഗവ.എച്ച്.എസ്സ്.വീയപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വീയപുരം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് വീയപുരം. കുട്ടനാടിന്റെ തനതു സൗന്ദര്യമെല്ലാം ഒത്തിണങ്ങിയ ഗ്രാമമെന്നും വീയപുരത്തെ നമുക് വിശേഷിപ്പിക്കാം.

പമ്പ നദിയുടെ ഇരുകരകളിലുമായി പതിനാലര ഏക്കറിൽ പറന്നു കിടക്കുന്നതാണ് വീയപുരത്തിന്റെ സംരക്ഷിത വനം, ആലപ്പുഴ ജില്ലയെ വനം ഇല്ലാത്ത ജില്ലാ എന്ന പദവിയിൽ നിന്ന് വനം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ലാ എന്ന പദവി നേടി കൊടുക്കുന്നു. ചേറിന്റെ ചേലണഞ്ഞ കൊയ്ത്തു കഴിഞ്ഞ പാടങ്ങളും പച്ച പുതച്ച കതിരിടാറായ പാടങ്ങളും അവക്ക് നടുവിലൂടെ ചേലവിരിച്ച പോലെ ഒഴുകി വന്നു സംഗമിക്കുന്ന അച്ചൻകോവിൽ, പമ്പ നദികളും ജില്ലയിലെ ഏക സംരക്ഷിത വനവും മനം കുളിരുന്ന കാഴ്ചകളുടെ മേളമൊരുക്കുന്നു.

വീയപുരം പഞ്ചായത്തിന്റെ നാലു കരകൾക്കും ചുണ്ടൻ വള്ളങ്ങളുണ്ട്. വെള്ളം കുളങ്ങര, കാരിച്ചാൽ, പായിപ്പാട്, വീയപുരം. അതിനൊപ്പം മേൽപാടം ചുണ്ടന്റെ നിർമാണം പുരോഗമിക്കുകയാണ്.

സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചായത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം ഈ വര്ഷം വീയപുരം കരസ്ഥമാക്കിയിരുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഒമ്പതു സൂചികകളുടെ അടിസ്ഥാനത്തിലാണ് വീയപുരം രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ചു വിജയം നേടിയത്.

ഏറ്റവും അടുത്ത് ഈ വർഷത്തെ നെഹ്‌റു ട്രോഫി പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ സഹായത്തോടെ വീയപുരം ചുണ്ടൻ നേടിയിരുന്നു.

ജില്ലയിലെ ഏക സംരക്ഷിത വണ്ണമുള്ള പഞ്ചായത്തിലെ പ്രധാന സ്കൂളായ വീയപുരം സ്കൂളിലും ഒരു സംരക്ഷിത വനം, വനം വകുപ്പിന്റെയും സ്കൂൾ അധികൃതരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംരക്ഷിച്ചു പോരുന്നു.

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും, പ്രകൃതിയോട് സംരക്ഷിച്ച 'സുസ്ഥിര വികസനം' എന്ന ആശയത്തോട് ഇഴകി ചേർന്നിരിക്കുന്ന ഗ്രാമീണരും ചേരുന്നതാണ് 'വീയപുരം'.

ചിത്രശാല