സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര | |
---|---|
വിലാസം | |
ഇരുവെള്ളിപ്ര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-01-2017 | Jayesh.itschool |
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇരുവെള്ളിപ്ര'
ചരിത്രം
മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയില്‍ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാര്‍ന്ന സംഭാവന നല്‍കിപ്പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം സെന്റ് തോമസ് ഹൈസ്കൂള്‍.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ്സ് റും പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ ബസ് വിദ്യാര്‍ത്ഥികളുടെ യാത്ര സൗകര്യത്തിനായി കുറ്റുര്‍ ,തെങ്ങേലി,തിരുവന്‍വണ്ടൂര്‍,ഇരമല്ലിക്കര,കല്ലിശ്ശേരി,ഒാതറ,നന്നൂര്‍ വഴി ദിവസേന രണ്ടു സര്‍വീസ് നടത്തിവരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഐ.ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പ്രവര്‍ത്തി പരിചയ ക്ലബ്ബ്
- കായിക ക്ലബ്ബ്
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരുപതാ മാനേജ്മെന്റിന് കീഴിലാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രവ൪ക്കുന്നത്. തിരുവല്ല അതിരുപതാ ആ൪ച്ച് ബിഷപ് മോസ്റ്റ്.റവ:കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.മണിമലയാറിന്റെ തീരത്ത് പ്രക്രതിരമണിയമയ കുന്നിന്‍പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തില്‍ മോണ്‍.ജോണ്‍ കച്ചിറമറ്റം, ആദ്യ പ്രഥമഅധ്യാപകനായിരുന്നു.ഹൈസ്കൂള്‍ വിഭാഗം മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 2000-2001 വര്‍ഷം ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തി.കലാ -കായിക-പ്രവര്‍ത്തിപരിചയ-എെ.ടി രംഗങ്ങളിലെ മികച്ച പ്രകടനങ്ങള്‍ ഈ വിദ്യാലയത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
രക്ഷാധികാരി
. മോ.റവ.ഡോ.തോമസ് മാര്‍ കുറിലോസ്
മാനേജര്‍ . റവ.ഫാ.മാത്യു വാഴയില്‍
ലോക്കല്‍ മാനേജര്‍. റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേല്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ഫ.ഫിലിപ്പ് ഇരട്ടമാക്കല്റ്റി. ജെ ജോക്കബ്ബ്
ശ്രിമതി .റ്റി ജെ ചാച്ചികുഞ്ഞ്
റവ.ഫാ പീറ്റര്‍ തേക്കും പറമ്പില്‍
ശ്രി.പി ജെ ജോസഫ്
ശ്രി.ഡി ജോസഫ്
ശ്രി.എം.റ്റി കോര
ശ്രി.വര്‍ഗീസ് കുര്യന്‍
ശ്രി.പി.എം ഏബ്രഹാം
ശ്രിമതി ശോശാമ്മ സി മാത്യു
2005-2008 റവ.ഫാ.സ്കറിയ വട്ടമറ്റം
2008-2009
ഡോ.മാത്യു പി ഏബ്രഹാം
2009-2012
ശ്രിമതി .ലെല തോമസ്
2012-18
ശ്രിമതി .ആന്‍സി മാത്യ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Joy Thirumoolapuram
Kochieapen mappilai
Dr Abhijith Radhakrishnan
M.G Soman Cine artist
Thomas Kuthrivattom Ex M.P
Reetha Anna Saji 2nd Rank Holder in Commerce +2
വഴികാട്ടി
പത്തനംതിട്ടജില്ലയിലെ തിരുവല്ല ചെങ്ങന്നൂര്‍ റൂട്ടില്‍ M.C Road ല്‍ തിരുമൂലപുരം ജംഗ്ഷനില്‍നിന്നും 100 മീറ്റര്‍ കിഴക്ക് മാറി സ്ഥിതിചെയ്യുന്നു. തിരുവല്ലയില്‍ നിന്നും 3 കി.മി, അകലം. തിരുവല്ല കുമ്പഴ റോഡില്‍ കറ്റോട് ജംഗ്ഷനില്‍ നിന്നും 3 കി.മി അകലെ {{#multimaps:9.3688433,76.586152|zoom=15}}